നിര്‍മിത ബുദ്ധിയുടെ കാലത്തിനായി തയ്യാറാവാം; സിഐഒ 'ടെക് 25' സമാപിച്ചു

കൊച്ചി: നിര്‍മിത ബുദ്ധിയുടെ സാധ്യതകളും അതിനായുള്ള തയ്യാറെടുപ്പുകളും ചര്‍ച്ചയായ സിഐഒ അസോസിയേഷന്‍ കൊച്ചിയില്‍ സഘടിപ്പിച്ച ദേശീയ കോണ്‍ഫറന്‍സ് ശനിയാഴ്ച സമാപിച്ചു. കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടന്ന പരിപാടിയില്‍ രാജ്യത്തുടനീളമുള്ള സാങ്കേതിക സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു
എഐ അധിഷ്ഠിതമായ ഭാവിയില്‍ 'ഇക്കോസിസ്റ്റം' ആയിരിക്കും ഏറ്റവും വലിയ ഉത്പന്നം എന്ന് റിലയന്‍സ് ജിയോ ചീഫ് ഡാറ്റാ സൈന്റിസ്റ്റ് ഡോ. ശൈലേഷ് കുമാര്‍ പറഞ്ഞു. നിമിതബുദ്ധിയുടെ കാലത്ത് സ്ഥാപനങ്ങള്‍ എങ്ങനെ തയ്യാറാക്കണം എന്നത് സംബന്ധിച്ച് അദ്ദേഹം തന്റെ വീക്ഷണങ്ങള്‍ അവതരിപ്പിച്ചു.
ഓരോ ആവശ്യങ്ങള്‍ക്കും പ്രത്യേകം ആപ്പുകളും സേവനങ്ങളും നിര്‍മ്മിക്കുന്നതിന് പകരം എല്ലാ ആവശ്യങ്ങളെയും ഉള്‍കൊള്ളുന്ന എഐ അധിഷ്ഠിത ഇക്കോസിസ്റ്റം ആയിരിക്കും ഭാവിയിലെ പ്രധാന ഉത്പന്നം എന്ന് അദ്ദേഹം വിശദീകരിച്ചു.
എന്നാല്‍ എക്കോസിസ്റ്റം രൂപകല്‍പ്പന ചെയ്യുന്നത് സങ്കീര്‍ണമായ കാര്യമാണെനും വിവിധ സാങ്കേതിക വിദ്യ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസം മാറും
എ ഐ അധിഷ്ഠിതമായ ഭാവിയില്‍ വിദ്യാഭ്യാസ രംഗത്ത് സമൂല മാറ്റം ഉണ്ടാവുമെന്ന് ശൈലേഷ് കുമാര്‍ പറഞ്ഞു. നിലവിലെ വിദ്യാഭ്യാസ രീതിയില്‍ വിദ്യാര്‍ത്ഥികളെ മത്സര പരീക്ഷകള്‍ക്ക് മാത്രമായാണ് തയ്യാറാക്കുന്നതെന്നും നല്ല ചിന്തകരും (thinkers) ഉപജ്ഞാതാക്കളും (inventors) സൃഷ്ടിക്കപ്പെടുന്നില്ല എന്നും അദ്ദേഹം പറയുന്നു.
പഠന നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളെ വേര്‍തിരിക്കുകയും പല വിഷയങ്ങളില്‍ പല ധാരണയുള്ള ഒരുകൂട്ടം വിദ്യാര്‍ഥികളെ ഒരുപോലെ പഠിപ്പിക്കുന്നതിന് പകരം , ഓരോ വിദ്യാര്‍ഥിയുടെയും അഭിരുചി മനസിലാക്കി വ്യക്ത്യധിഷ്ഠിത വിദ്യാഭ്യാസം നല്‍കാന്‍ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സാര്‍ത്ഥി സിഇഒ ആദിത്യ ഗാര്‍ഗ്, സോ ഹോ ലാബ് പ്രിന്‍സിപ്പല്‍ റിസര്‍ച്ചര്‍ ജയരാജ് പോരൂര്‍, ഇ കോണ്‍സ് സിടിഒ സഞ്ജയ് സിങ്, ഗൂഗിളിന്റെ സ്ട്രാറ്റജിക് ആന്‍ഡ് എമര്‍ജിംഗ് പാര്‍ട്ണര്‍ഷിപ്പ്, ഡിസ്‌ട്രേിബ്യൂഷന്‍ ഹെഡ് സത്യേന്ദ്ര ഖരെ, ഗോദ് റെജ് റീജിയണല്‍ മാനേജര്‍ സൂരജ് കെ പോള്‍, സെന്റിനല്‍ വണ്‍ റീജിയണല്‍ ഡയറക്ടര്‍ കുശാഗ്ര കൗശിക് എന്നിവര്‍ സംസാരിച്ചു.
സിഐഒ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ബി. ശ്രീകുമാര്‍, സെക്രട്ടറി സുഗീഷ് സുബ്രഹ്‌മണ്യന്‍, വൈസ് പ്രസിഡന്റ്‌റ് ജോജോ ജോസ്, സിഐഒ ഗവേണിങ് ബോഡി പ്ര സിഡന്റ് ഉമേഷ് മേത്ത, നെറ്റ്വര്‍ ക്ക് സയന്‍സ് സിഇഒ സാന്‍ഡി ഹാര്‍ദികര്‍, നെറ്റ്വര്‍ക്ക് സയന്‍സ് പ്രതിനിധി നിഖില്‍ മഹെന്‍ എന്നിവര്‍ പങ്കെടുത്തു.
Content Highlights: AI-Powered Ecosystems to Dominate the Future, Says Reliance Jio Chief Data Scientist