മൾട്ടിലെയർ എയർബാഗും 360 ഡിഗ്രി ആർമർ ബോഡിയും; ഓപ്പോ F 31 5G സീരീസ് വിപണിയിൽ

കൊച്ചി: ഓപ്പോയുടെ എഫ്31 5ജി സീരീസ് വിപണിയിൽ അവതരിപ്പിച്ചു. ഓപ്പോ എഫ്31, എഫ്31 പ്രോ, എഫ്31 പ്രോ പ്ലസ് എന്നിവയാണ് പുതിയ ശ്രേണിയിലുള്ളത്. യഥാക്രമം 22,999 രൂപ, 26,999 രൂപ, 32,999 രൂപ എന്നിങ്ങനെയാണ് ഫോണുകളുടെ വില. ഫോണുകളിൽ 360 ഡിഗ്രി ആർമർ ബോഡിയും മൾട്ടിലെയർ എയർബാഗ് ഘടനയും ഫോൺ താഴെ വീണാൽ സംഭവിക്കാവുന്ന ആഘാതത്തിൽനിന്ന് സംരക്ഷണം നൽകും. എയറോസ്പേസ് ഗ്രേഡ് എഎം 04 അലുമിനിയം അലോയ് ഫ്രെയിം മുൻ സീരീസിനെ അപേക്ഷിച്ച് 10 ശതമാനം കൂടുതൽ ശക്തവുമാണ്.
4എൻഎം പ്രൊസസിൽ നിർമിച്ച ക്വാൽകോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 ആണ് എഫ് 31 പ്രോ പ്ലസിന് കരുത്ത് പകരുന്നത്. മൂന്നു മോഡലുകളിലും കളർ ഒഎസ്15 പ്രവർത്തിപ്പിക്കും. 7,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്.50 എംപി ഒഐഎസ് മെയിൻ ക്യാമറ, 2 എംപി മോണോക്രോം ക്യാമറ, 32 എംപി സെൽഫി ഷൂട്ടർ എന്നിവ 4കെ വീഡിയോയും അണ്ടർവാട്ടർ ഫോട്ടോഗ്രാഫിയും പിന്തുണയ്ക്കും.
എഐ ഇറേസർ 2.0, മൂവിങ് ഷോട്ടുകൾക്ക് എഐ അൺബ്ലർ, ഗ്ലെയർ ഇല്ലാതാക്കാൻ എഐ റിഫ്ളക്ഷൻ റിമൂവർ, ഷാർപ്പ് സൂമിന് എഐ ക്ലാരിറ്റി എൻഹാൻസർ തുടങ്ങിയ സവിശേഷതകളുമുണ്ട്.
Content Highlights: OPPO F31 5G series launched in India with 360° Armor Body, multi-layer airbag