ഐഫോണ്‍ 17 വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഉടന്‍ വാങ്ങിക്കോളൂ, താമസിയാതെ വില കൂടിയേക്കും, കാരണമിതാണ്

ഈ വര്‍ഷം സെപ്റ്റംബറില്‍ ആപ്പിള്‍ അവതരിപ്പിച്ച ഐഫോണ്‍ 17 സീരീസ് ഫോണുകള്‍ മുന്‍ പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഒട്ടേറെ പരിഷ്‌കാരങ്ങളോടെയാണ് അവതരിപ്പിച്ചത്. ഈ സീരീസിലെ ഫോണുകള്‍ക്ക് വന്‍ വില്‍പന നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഐഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ നിരാശരാക്കുന്ന മറ്റൊരു വിവരം പുറത്തുവരികയാണ്.
പുതിയ സീരീസില്‍ 128 ജിബി സ്റ്റോറേജ് വേരിയന്റ് ആപ്പിള്‍ ഒഴിവാക്കിയിരുന്നു. 258 ജിബി സ്റ്റോറേജ് മോഡല്‍ ആണ് ഇപ്പോഴത്തെ ബേസ് മോഡല്‍. ഇതോടെ ഐഫോണ്‍ 17 ന്റെ ആരംഭ വില ഐഫോണ്‍ 16 നേക്കാള്‍ 3000 രൂപ വര്‍ധിക്കുന്നതിന് കാരണമായി. എന്നാല്‍ ഐഫോണ്‍ 17 ന്റെ വില ഇന്ത്യയില്‍ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കൃത്യമായി പറഞ്ഞാല്‍ 7000 രൂപയുടെ വര്‍ധനവ്.
ടിപ്പ്സ്റ്റര്‍ ആയ യോഗേഷ് ബ്രാര്‍ ആണ് ഐഫോണ്‍ 17 ന് വിലവര്‍ധനവുണ്ടാകുമെന്ന വിവരം പുറത്തുവിട്ടത്. 256 ജിബി, 512 ജിബി വേരിയന്റുകള്‍ക്ക് 7000 രൂപയുടെ വര്‍ധനവുണ്ടാകുമെന്ന് യോഗേഷ് പറയുന്നു. ഇത് ശരിയാണെങ്കില്‍, ഐഫോണ്‍ 17 ന്റെ ആരംഭ വില 89900 ആയി ഉയരും. 512 ജിബി വേരിയന്റിന് 109900 രൂപയായും വില ഉയരും. ഇതുവഴി സാധാരണ മോഡലുകളും ഐഫോണ്‍ എയറും തമ്മില്‍ വിലയിലുള്ള അന്തരം കുറയുമെന്നും ബ്രാര്‍ പറഞ്ഞു. ഐഫോണ്‍ എയറിന് നിലവില്‍ ബ്ലാക്ക് ഫ്രൈഡേ ഓഫറില്‍ 112900 രൂപയാണ് വില.
വിലക്കയറ്റം എന്തുകൊണ്ട് ?
എന്നാല്‍ ഈ വിലക്കയറ്റം അപ്രതീക്ഷിതമല്ല. സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ആകമാനം ഈ മാറ്റം പ്രകടമാണ്. വിവിധ സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ ഈ വര്‍ഷം അവരുടെ വില വര്‍ധിപ്പിച്ചിരുന്നു. ഹാര്‍ഡ് വെയര്‍ ഭാഗങ്ങളുടെ വില വര്‍ധനവാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഉദാഹരണത്തിന് ഐഖൂ 15 സ്മാര്‍ട്‌ഫോണിന് മുന്‍ഗാമിയേക്കാള്‍ 18000 രൂപയുടെ വര്‍ധനവാണുള്ളത്. റിയല്‍മി , ഓപ്പോ, വണ്‍പ്ലസ് പോലുള്ള കമ്പനികളും ഫോണുകളുടെ വിലയില്‍ 3000 രൂപ മുതല്‍ 13000 രൂപവരെ മാറ്റം വരുത്തിയിട്ടുണ്ട്.
അതേസമയം ഐഫോണ്‍ 17 മോഡലുകളുടെ സ്‌റ്റോക്ക് കുറഞ്ഞതും വില വര്‍ധനവിന് കാരണമായേക്കാം. ഒട്ടേറെ മാറ്റങ്ങളോടെ അവതരിപ്പിച്ച ഐഫോണ്‍ 17 ന് വിപണിയില്‍ വന്‍ ഡിമാന്റുണ്ട്. സ്റ്റോക്ക് കുറയുക കൂടി ചെയ്യുമ്പോള്‍ സ്വാഭാവികമായും അത് വിലവര്‍ധനവിലേക്ക് നയിച്ചേക്കും. എങ്കിലും ഐഫോൺ വിലവര്‍ധനവിന് എന്തായിരിക്കാം കാരണമെന്നതിൽ സ്ഥിരീകരണമില്ല.
iPhone 17 പ്രധാന സവിശേഷതകള്‍
- ചിപ്പ് : പുതിയ Apple A19 ചിപ്പ്സെറ്റ്
- ഡിസ്പ്ലേ : വലിപ്പം: 6.3 ഇഞ്ച്, സൂപ്പര്‍ റെറ്റിന എക്സ്ഡിആര്‍ ഡിസ്പ്ലേ. 120Hz ProMotion, പരമാവധി 3000 നിറ്റ്സ്
ക്യാമറ
- റിയര്‍ ക്യാമറ സിസ്റ്റം: 48MP ഡ്യുവല്‍ ഫ്യൂഷന്‍ ക്യാമറ സിസ്റ്റം (മെയിന്‍, അള്‍ട്രാ വൈഡ് സെന്‍സറുകള്‍).
- ഫ്രണ്ട് ക്യാമറ : 18MP സെന്റര്‍ സ്റ്റേജ് ക്യാമറ.
ഡിസൈന്‍
- അലൂമിനിയം ഫ്രെയിം, ഗ്ലാസ് ബാക്ക് , മുന്‍വശത്ത് സെറാമിക് ഷീല്‍ഡ് 2 (മികച്ച സ്‌ക്രാച്ച് റെസിസ്റ്റന്‍സ് നല്‍കുന്നു).
ബാറ്ററിയും ചാര്‍ജിംഗും
- ചാര്‍ജിംഗ്: USB-C പോര്‍ട്ട്.
- ഫാസ്റ്റ് ചാര്‍ജിംഗ്: 40W അഡാപ്റ്റര്‍ ഉപയോഗിച്ച് ഏകദേശം 20 മിനിറ്റിനുള്ളില്‍ 50% ചാര്‍ജ് ചെയ്യാം.
- വയര്‍ലെസ് ചാര്‍ജിംഗ്: MagSafe (25W വരെ), Qi2 (25W വരെ).
മറ്റ് സവിശേഷതകള്‍
- ഓപ്പറേറ്റിംഗ് സിസ്റ്റം: iOS 26.
- കണക്റ്റിവിറ്റി: WiFi 7, ബ്ലൂടൂത്ത് 6.0, 5G.
- സുരക്ഷ: Face ID.
- സ്റ്റോറേജ് ഓപ്ഷനുകള്‍: 256 GB, 512 GB.
- നിറങ്ങള്‍: കറുപ്പ് , മിസ്റ്റ് ബ്ലൂ , സേജ് , ലാവെന്‍ഡര്‍, വെള്ള
Content Highlights: Discover the latest iPhone 17 series! Learn about the new features, the surprising price increase from iPhone 16, and the reasons behind it. Find out the new base storage and pricing details.