59,900 രൂപ മുതല്‍; ഐഫോണ്‍ 16 ഇ 28 മുതല്‍ വിപണിയിലേക്ക്

മുംബൈ: ആപ്പിൾ പുതുതായി അവതരിപ്പിച്ച ഐഫോൺ 16 ഇ ഫെബ്രുവരി 28 മുതൽ വിതരണം തുടങ്ങും. ഫെബ്രുവരി 19-ന് അവതരിപ്പിച്ച പുതിയ ഫോണിനായി 21 മുതൽ മുൻകൂർ ബുക്കിങ് തുടങ്ങിയിരുന്നു.
6.1 ഇഞ്ച് ഒ.എൽ.ഇ.ഡി. സ്‌ക്രീനോടുകൂടിയ ഫോണിൽ മുഖംതിരിച്ചറിയാനുള്ള സംവിധാനമുൾപ്പെടെ ചേർത്തിട്ടുണ്ട്.
ആപ്പിളിന്റെ ജെൻമോജി ഫീച്ചറിനെ പിന്തുണയ്ക്കുന്ന എ 18 ചിപ്പുകളാണ് ഉപയോഗിച്ചിട്ടുള്ളത്. ചാറ്റ് ജി.പി.ടി. ഉൾപ്പെടുത്തിയിട്ടുള്ള ഐഫോൺ 16 ഇ യിൽ വിഷ്വൽ ഇന്റലിജൻസ് സവിശേഷതയും ചേർത്തിട്ടുണ്ട്. മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിലുള്ള ഐഫോൺ 16 ഇക്ക് 59,900 രൂപ മുതലാണ് വില. 128 ജി.ബി. സ്റ്റോറേജുള്ള മോഡലാണ് ഈ വിലയിൽ ലഭിക്കുക. 256 ജി.ബി.ക്ക് 69,900 രൂപയും 512 ജി.ബി.ക്ക് 89,900 രൂപയുമാണ് വില.
Content Highlights: Apple`s iPhone 16e launches Feb 28th. Prices start at ₹59,900