108 എംപി ക്വാഡ് റിയര്‍ ക്യാമറ,സ്‌നാപ്ഡ്രാഗണ്‍ 680; ഓണര്‍ എക്‌സ് 8 ബി സ്മാര്‍ട്‌ഫോണ്‍

ഓണര്‍ എക്‌സ് 8 ബി സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി. തിരഞ്ഞെടുത്ത വിപണികളില്‍ മാത്രമാണ് ഫോണ്‍ അവതരിപ്പിച്ചത്. ഒക്ടാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 680 ചിപ്പ് സെറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 35 വാട്ട് അതിവേഗ ചാര്‍ജിങ്ങോടുകൂടിയ 4500 എംഎഎച്ച് ബാറ്ററി. 108 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, 50 എംപി ഫ്രണ്ട് കാമറ തുടങ്ങി ആകര്‍ഷകമായ സൗകര്യങ്ങളാണ് ഓണര്‍ എക്‌സ്8ബിയിലുള്ളത്.
ഓണര്‍ എക്‌സ് 8 ബി സവിശേഷതകള്‍
- 6.7 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് (2412 x 1080 പിക്‌സല്‍) അമോലെഡ് ഡിസ്‌പ്ലേയാണ് ഓണര്‍ എക്‌സ് 8 ബിയ്ക്ക്. 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്.3240 ഹെര്‍ട്‌സ് പിഡബ്ല്യൂഎം ഡിമ്മിങ് റേറ്റും ഡിസ്‌പ്ലേയ്ക്കുണ്ട്. 2000 നിറ്റ്‌സ് ആണ് പരമാവധി ബ്രൈറ്റ്നെസ്. ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള മാജിക് ഓഎസ് 7.2 ആണ് ഫോണില്‍.
- ഐഫോണിലെ ഡൈനാമിക് ഐലന്റിന് സമാനമായ മാജിക് കാപ്‌സ്യൂള്‍ ഫീച്ചറും ഫോണില്‍ നല്‍കിയിട്ടുണ്ട്.
- ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 680 ചിപ്പ്‌സെറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 8 ജിബി റാം ഉണ്ട്. ഇന്റേണല്‍ മെമ്മറി ഉപയോഗിച്ച് 8 ജിബി കൂടി റാം ആയി ഉപയോഗിക്കാം. 512 ജിബി സ്‌റ്റോറേജും ഫോണില്‍ ലഭ്യമാണ്.
- 108 എംപി പ്രൈമറി സെന്‍സര്‍, 5 എംപി സെന്‍സര്‍, ഒരു അള്‍ട്രാ വൈഡ് സെന്‍സര്‍, 2 എംപി മാക്രോ ക്യാമറ എന്നിവയടങ്ങുന്ന ക്വാഡ് ക്യാമറ സംവിധാനമാണ് ഫോണിലുള്ളത്. 50 എംപി ക്യാമറയാണ് സെല്‍ഫിയിക്കായി നല്‍കിയിട്ടുള്ളത്. ഇതിനൊപ്പം എല്‍ഇഡി ഫ്‌ളാഷും നല്‍കിയിട്ടുണ്ട്. റിയര്‍ ക്യാമറയിലും സെല്‍ഫി ക്യാമറയിലും 1080 പിക്‌സല്‍ വീഡിയോ ചിത്രീകരിക്കാനാവും.
- 4500 എംഎഎച്ച് ബാറ്ററിയില്‍ 35 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്. സൈഡ് മൗണ്ട് ചെയ്ത ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 4ജി വോള്‍ട്ടി, വൈഫൈ 802, ബ്ലൂടൂത്ത് 5.0, യുഎസ്ബി-സി കണക്ടിവിറ്റി എന്നിവയുമുണ്ട്.
വിലയും ലഭ്യതയും
ഗ്ലാമറസ് ഗ്രീന്‍, മിഡ്‌നൈറ്റ് ബ്ലാക്ക്, ടൈറ്റാനിയം സില്‍വര്‍ എന്നീ ഓപ്ഷനുകളിലാണ് ഫോണ്‍ വിപണിയിലെത്തുക. ഇന്ത്യയില്‍ ലഭ്യമല്ല. 8 ജിബി റാം+512 ജിബി സ്റ്റോറേജ് പതിപ്പിന് സൗദി അറേബിയയില്‍ 799 റിയാല്‍ (17700 രൂപ) ആണ് വില. മലേഷ്യയില്‍ 999 റിങ്കിറ്റ് ആണ് വില. 128 ജിബി, 256 ജിബി സ്റ്റോറേജ് വേരിയന്റുകളും ഫോണിനുണ്ടാവും. ഇവയുടെ വില വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മറ്റ് വിപണികളില്‍ എന്ന് ഫോണ്‍ അവതരിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല.
Content Highlights: Honor X8b With Snapdragon 680 SoC launched