വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ

രാജ്യത്തെ ഡിജിറ്റൽ കണക്റ്റിവിറ്റി കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ പായ്ക്ക് അവതരിപ്പിച്ച് റിലയൻസ് ജിയോ. 24 മണിക്കൂർ കാലയളവിൽ അതിവേഗ 5ജി ഡാറ്റ പരിധിയില്ലാതെ ഉപയോഗിക്കാവുന്ന പ്രത്യേക പായ്ക്കാണിത്.
കൂടുതൽ ഡാറ്റ ആവശ്യമുള്ള ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ജിയോ പുതിയ റീചാർജ് പായ്ക്ക് അവതരിപ്പിച്ചിരിക്കുന്നത്. 4K വീഡിയോ സ്ട്രീമിങ്, ഓൺലൈൻ ഗെയിമിങ്, വലിയ ഫയലുകൾ ഡൗൺലോഡ് ചെയ്യൽ, ക്ലൗഡ് അധിഷ്ഠിത ജോലികൾ തുടങ്ങിയവ തടസ്സമില്ലാതെ ചെയ്യാൻ പുതിയ പായ്ക്ക് സഹായിക്കും.

ജോലിക്കും വിനോദത്തിനും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന തരത്തിലാണ് ഈ സേവനം ഒരുക്കിയിരിക്കുന്നത്. ജിയോയുടെ ട്രൂ 5ജി നെറ്റ്‌വർക്കിന്റെ സാധ്യതകൾ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തുടനീളം ജിയോയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി 15 രൂപയുടെ പായ്ക്ക് ഇപ്പോൾ ലഭ്യമാണ്.