ഗാലക്‌സി ടാബ് എസ്8 പരമ്പര അടുത്തയാഴ്ച ഇന്ത്യയിലെത്തിയേക്കും

Photo: Samsung
Photo: Samsung

സാംസങിന്റെ ഏറ്റവും പുതിയ ടാബ് ലെറ്റുകളായ ഗാലക്സി ടാബ് എസ്8, ടാബ് എസ്8 പ്ലസ്, ടാബ് എസ്8 അള്‍ട്ര എന്നിവ അടുത്തയാഴ്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും. 60000 രൂപയില്‍ തുടങ്ങുന്ന വിലയായിരിക്കും ഇവയ്‌ക്കെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലെ പ്രീമിയം പതിപ്പായ ഗാലക്‌സി ടാബ് എസ്8 അള്‍ട്രയ്ക്ക് 120000 രൂപയോളം വിലയുണ്ടാവുമെന്നും ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഗാലക്സി ടാബ് എസ്8 , ഗാലക്സി ടാബ് എസ്8 പ്ലസ് എന്നിവ 8ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷനിലും 12 ജിബി റാം + 256 ജിബി സ്റ്റോറേജ് ഓപ്ഷനിലും ലഭ്യമാണ്. അതേസമയം ഗാലക്സി ടാബ് എസ് 8 അള്‍ട്രയുടെ 8ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷനിലും 12 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നീ ഓപ്ഷനുകള്‍ക്കൊപ്പം 16 ജിബി റാം 512 ജിബി സ്റ്റോറേജ് മോഡലും ലഭിക്കും. 

സാംസങ് ഗാലക്സി എസ്8 

11 ഇഞ്ച് WQXGA (2560x1600 പിക്സല്‍) എല്‍ടിപിഎസ് ടിഎഫ്ടി ഡിസ്പ്ലേയാണിതിന്. 4എന്‍എം ഒക്ടാകോര്‍ പ്രൊസസര്‍ ചിപ്പിന്റെ പിന്‍ബലത്തില്‍ 12 ജിബി വരെ റാം ശേഷിയുണ്ട് ഇതിന്. സ്നാപ്ഡ്രാഗണ്‍ 8ജെന്‍ 1 പ്രൊസസര്‍ ആണിത് എന്നാണ് കരുതുന്നത്. 

ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഈ ടാബ് ലെറ്റിനുള്ളത്. അതില്‍ 13 എംപി പ്രധാന ക്യാമറയും ആറ് എംപി അള്‍ട്ര വൈഡ് ക്യാമറയും ഉള്‍പ്പെടുന്നു. സെല്‍ഫിയ്ക്ക് വേണ്ടി 12 എംപി അള്‍ട്രാ വൈഡ് ക്യാമറയാണ് നല്‍കിയിരിക്കുന്നത്. 

8000 എംഎഎച്ച് ബാറ്ററിയില്‍ 45 വാട്ട് വരെ വേഗതയില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിങ് സൗകര്യമുണ്ട്. 

സാംസങ് ഗാലക്സി എസ് 8 പ്ലസ്

12.4 ഇഞ്ച് WQXGA+ (2800x1752 പിക്സല്‍) സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയാണിതിന്. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുണ്ട്. ഒരു ഒക്ടാകോര്‍ പ്രൊസസര്‍ ചിപ്പാണ് ഇതിലുള്ളത്. 12 ജിബി വരെ റാം ശേഷിയുണ്ട്. 

ഗാലക്സി എസ് 8 ലെ അതേ ഡ്യുവല്‍ ക്യാമറ ഫീച്ചര്‍ ആണ് ഇതിലുമുള്ളത്. സെല്‍ഫിയ്ക്കും വീഡിയോ കോളുകള്‍ക്കുമായി 12 എംപി അള്‍ട്രാ വൈഡ് ക്യാമറയും നല്‍കിയിരിക്കുന്നു. 

ഇതിലെ 10090 എംഎച്ച് ബാറ്ററിയില്‍ സൂപ്പര്‍ ഫാസ്റ്റ്ചാര്‍ജ് സൗകര്യമുണ്ട്. 

സാംസങ് ഗാലക്സി എസ്8 അള്‍ട്ര

കൂട്ടത്തില്‍ ഏറ്റവും വില കൂടിയ മോഡലാണിത്. 14.6 ഇഞ്ച് വലിപ്പമുള്ള WQXGA+ (2960x1848 പിക്സല്‍) സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയില്‍ 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുണ്ട്. മറ്റ് രണ്ട് ടാബുകളില്‍ ഉള്ള 4എന്‍എം ഒക്ടാകോര്‍ പ്രൊസസര്‍ ചിപ്പ് തന്നെയാണിതിലും. 

ഇതിലെ ഡ്യുവല്‍ റിയര്‍ ക്യാമറയില്‍ 13 എംപി പ്രൈമറി സെന്‍സറും 6എംപി അള്‍ട്രാ വൈഡ് സെന്‍സറും ഉള്‍ക്കൊള്ളുന്നു. 

11200 എംഎഎച്ച് ബാറ്ററിയില്‍ അതിവേഗ ചാര്‍ജിങ് സൗകര്യവുമുണ്ട്.

Content Highlights: Galaxy Tab S8 series arriving in India next week

Content Highlights: