ഐഫോൺ തട്ടിപ്പ് വ്യാപകം; ആപ്പിളിന്റെ പുതിയ 'ആന്റി തെഫ്റ്റ് സ്‌കാനർ' വരുന്നു!

#ടെക്നോളജി ഡെസ്ക്
Iphone 18 pro | Photo: Apple
Iphone 18 pro | Photo: Apple

കാലിഫോർണിയ: പുതിയ ഐഫോൺ വാങ്ങി പെട്ടിമാത്രം തിരികെനൽകി ഫോണും പണവും ഒരുമിച്ച് അടിച്ചുമാറ്റുന്ന തട്ടിപ്പുകാരെ പിടിക്കാനൊരുങ്ങി ആപ്പിൾ. ഫോണിന്റെ പെട്ടി തുറക്കാതെതന്നെ ഉള്ളിലെ ഫോണും ഫോണിനുള്ളിലെ ഭാഗങ്ങളും അവിടെത്തന്നെയുണ്ടോ എന്ന് പരിശോധിക്കാവുന്ന പുതിയ ‘ആന്റി തെഫ്റ്റ് സ്‌കാനറുകൾ’ ആപ്പിൾ തയ്യാറാക്കിയതായി ബ്ലൂംസ്‌ബെർഗ് റിപ്പോർട്ടുചെയ്തു.

ഐഫോണിന്റെ പുതിയ മോഡലായ 18 പ്രോയും പുതിയ ആപ്പിൾ വാച്ച് സീരീസും പുറത്തിറങ്ങിയതോടെയാണ് തട്ടിപ്പ് വ്യാപകമായത്. കടകളിൽനിന്ന് പുതിയ ഫോണുകൾ വാങ്ങി ഫോൺ എടുത്തശേഷം സീൽ പൊട്ടിക്കാത്തവിധത്തിലാക്കി പെട്ടികൾ തിരികെനൽകും. ഇത്തരം തട്ടിപ്പിന്റെ എണ്ണം കൂടിയപ്പോൾ തിരികെയെത്തുന്ന ഐഫോൺ ബോക്സുകൾ തുറന്നുനോക്കിയശേഷം മാത്രം പണം തിരികെനൽകാൻ കമ്പനി നിർദേശിച്ചിരുന്നു. എന്നാൽ, ബോക്സിന്റെ സീൽ പൊട്ടിക്കുന്നതോടെ ഉള്ളിൽ ഫോൺ ഉണ്ടെങ്കിലും പിന്നെയത് വിൽക്കാനാകില്ല. ശല്യം സഹിക്കാനാവാതെ വന്നതോടെയാണ് പുതിയ ഉപകരണം തയ്യാറാക്കാൻ കമ്പനി തീരുമാനിച്ചത്.

Content Highlights: Apple is deploying new anti-theft scanners across its retail stores to detect if returned iPhone and Apple Watch boxes actually contain the devices without breaking the seal. This technology aims to combat a rising wave of fraudulent returns where scammers replace phones with empty packaging to steal money.