കന്നി ഗ്രാന്‍ഡ്സ്ലാം കിരീടം; ചരിത്രമെഴുതി കസാഖ്സ്താന്റെ എലെന റൈബാക്കിന

ലണ്ടന്‍: വിംബിള്‍ഡണില്‍ ചരിത്രമെഴുതി കസാഖ്സ്താന്റെ എലെന റൈബാക്കിന. ശനിയാഴ്ച നടന്ന വനിതാ സിംഗിള്‍സ് ഫൈനലില്‍ ടുണീഷ്യയുടെ ഒന്‍സ് ജാബിയൂറിനെ തകര്‍ത്ത റൈബാക്കിന, ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ആദ്യ കസാഖ്സ്താന്‍ താരമെന്ന നേട്ടവും സ്വന്തമാക്കി. സ്‌കോര്‍: 3-6, 6-2, 6-2.
ഫൈനലില്‍ കടുത്ത പോരാട്ടത്തിനാണ് സെന്റര്‍ കോര്‍ട്ട് സാക്ഷ്യം വഹിച്ചത്. മൂന്നാം സീഡ് ഓന്‍സ് ജാബിയൂര്‍ തുടക്കത്തില്‍ തന്നെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ സെറ്റ് 6-3 ന് ജാബിയൂര്‍ സ്വന്തമാക്കി. എന്നാല്‍ റൈബാക്കിനയുടെ അവിശ്വസനീയ തിരിച്ചുവരവാണ് പിന്നീട് കണ്ടത്. രണ്ടാം സെറ്റ് 6-2 ന് സ്വന്തമാക്കി റൈബാക്കിന തിരിച്ചടിച്ചു. മൂന്നാം സെറ്റിലും 6-2 ന് വിജയിച്ച് റൈബാക്കിന ചരിത്രം കുറിച്ചു.
ആധുനികകാലത്ത് ഒരു ഗ്രാന്‍ഡ്സ്ലാമിന്റെ ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ വനിതയെന്ന നേട്ടം സ്വന്തമാക്കിയാണ് ടുണീഷ്യയുടെ ജാബിയൂര്‍ സെന്റര്‍ കോര്‍ട്ടില്‍ നിന്ന് മടങ്ങിയത്.
Content Highlights: Wimbledon 2022 Elena Rybakina beats Ons Jabeur to win maiden Grand Slam title