വിംബിള്‍ഡണില്‍ വമ്പന്‍ അട്ടിമറികള്‍; മറെ, എമ്മ, മുഗുരുസ പുറത്ത്

എമ്മ റാഡുകാനു, ആന്‍ഡി മറെ | Photo: AP, AFP
എമ്മ റാഡുകാനു, ആന്‍ഡി മറെ | Photo: AP, AFP

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസില്‍ വമ്പന്‍മാര്‍ക്ക് ഞെട്ടിക്കുന്ന തോല്‍വി. ബ്രിട്ടന്റെ ആന്‍ഡി മറെ പത്താം സീഡും യു.എസ് ഓപ്പണ്‍ ജേതാവുമായ ബ്രിട്ടീഷ് താരം എമ്മ റാഡുകാനു, സ്‌പെയ്‌നിന്റെ ഗാര്‍ബിന്‍ മുഗുരുസ എന്നിവര്‍ തോറ്റ് പുറത്തായി.

രണ്ടാം റൗണ്ടില്‍ സീഡ് ചെയ്യപ്പെടാത്ത ഫ്രഞ്ച് താരം കരോളിന്‍ ഗാര്‍സിയയാണ് എമ്മ റാഡുകാനുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തത്. സ്‌കോര്‍: 6-3, 6-3.

യുഎസ്എയുടെ ജോണ്‍ ഇസ്‌നറാണ് ബ്രിട്ടന്റെ ഇതാഹാസ താരം ആന്‍ഡി മറെയെ പരാജയപ്പെടുത്തിയത്. നാല് സെറ്റുകള്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലായിരുന്നു മറെയുടെ തോല്‍വി. സ്‌കോര്‍: 4-6, 6-7, 7-6, 4-6.

ഒമ്പതാം സീഡായ സ്‌പെയ്‌നിന്റെ ഗാര്‍ബിന്‍ മുഗുരുസ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ബെല്‍ജിയത്തിന്റെ ഗ്രീത്ത് മിന്നെനാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-4, 6-0) മുഗുരുസയെ പരാജയപ്പെടുത്തിയത്.

Content Highlights: Wimbledon 2022 andy murray Emma Raducanu bowed out in second round