തായ്‌ലന്‍ഡ് ഓപ്പണ്‍; ലോക ഒന്നാം നമ്പര്‍ താരം അകാനെ യമാഗുച്ചിയെ തകര്‍ത്ത് പി.വി സിന്ധു സെമിയില്‍

Photo: twitter.com/Media_SAI
Photo: twitter.com/Media_SAI

ബാങ്കോക്ക്: ലോക ഒന്നാം നമ്പര്‍ താരം അകാനെ യമാഗുച്ചിയെ തകര്‍ത്ത് ഇന്ത്യയുടെ പി.വി സിന്ധു തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍. മൂന്ന് ഗെയിമുകള്‍ നീണ്ടുനിന്ന മത്സരത്തിനൊടുവില്‍ യമാഗുച്ചിയെ 21-15, 20-22, 21-13 എന്ന സ്‌കോറിനാണ് സിന്ധു മറികടന്നത്. 51 മിനിറ്റുകള്‍ക്കുള്ളില്‍ സിന്ധു ജയിച്ചുകയറി. 

ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് ചൈനയുടെ ചെന്‍ യുഫെയ് ആണ് സിന്ധുവിന്റെ എതിരാളി.

ഇതോടെ ഈ വര്‍ഷമാദ്യം ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ യമാഗുച്ചിയോടേറ്റ തോല്‍വിക്ക് പകരംവീട്ടാനും സിന്ധുവിനായി. ഫൈനലില്‍ സമീപകാലത്ത് മികച്ച ഫോമിലുള്ള ചൈനീസ് താരത്തിനെതിരേ മികച്ച റെക്കോഡാണ് സിന്ധുവിനുള്ളത്.
 

Content Highlights: Thailand Open 2022 PV Sindhu beat Akane Yamaguchi enters semi-final