തിരിച്ചുവരവില്‍ സാനിയ സെമിയില്‍

Photo Credit: Getty Images
Photo Credit: Getty Images

ഹൊബര്‍ട്ട്: അമ്മയായ ശേഷം ആദ്യമായി കളത്തിലിറങ്ങിയ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സാനിയ മിര്‍സ സെമിയില്‍. ഹൊബര്‍ട്ട് ഇന്റര്‍നാഷണല്‍ ടെന്നീസ്‌ ടൂര്‍ണമെന്റിന്റെ വനിതാ ഡബിള്‍സിലാണ് ഇന്ത്യന്‍ താരത്തിന്റെ മുന്നേറ്റം. യുക്രൈന്റെ നദിയ കിച്ചനോക്കാണ് സാനിയയുടെ പങ്കാളി. ക്വാര്‍ട്ടറില്‍ സാനിയ സഖ്യം അമേരിക്കയുടെ വാനിയ കിങ്- ക്രിസ്റ്റിന മകഹെയ്ല്‍ സഖ്യത്തെ 6-2, 4-6 (10-4)  തോല്‍പ്പിച്ചു. 

2017-ല്‍ അമ്മയാകാന്‍ വേണ്ടി ടെന്നീസില്‍ നിന്ന് ഇടവേളയെടുത്ത സാനിയയുടെ തിരിച്ചുവരവിലെ ആദ്യ ടൂര്‍ണമെന്റാണിത്. മകന്‍ ഇസ്ഹാന്‍ ആദ്യ മത്സരത്തില്‍ ഗാലറിയിലുണ്ടായിരുന്നു.

Content Highlights: Sania Mirza storms into semis of Hobart International

Content Highlights: