മിയാമി എ.ടി.പി മാസ്റ്റേഴ്സ് ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്ന് നദാല്‍ പിന്മാറി

കാലിഫോര്‍ണിയ: മിയാമി മാസ്റ്റേഴ്സ് ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്ന് സ്പാനിഷ് ഇതിഹാസതാരം റാഫേല്‍ നദാല്‍ പിന്മാറി. ഫ്രഞ്ച് ഓപ്പണിന് മുന്‍പായി കളിമണ്‍ കോര്‍ട്ടില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതിനുവേണ്ടിയാണ് നദാല്‍ ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.
2022-ല്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന നദാല്‍ നിലവില്‍ ഇന്ത്യന്‍ വെല്‍സ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുകയാണ്. സെബാസ്റ്റ്യന്‍ കോര്‍ഡയെ തകര്‍ത്ത് നദാല്‍ ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്.
ഈ വര്‍ഷം ഒരു മത്സരത്തില്‍ പോലും നദാല്‍ തോറ്റിട്ടില്ല. ആകെ കളിച്ച 15 മത്സരങ്ങളിലും വിജയിച്ചു. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ രണ്ട് സെറ്റിന് പിന്നിട്ടുനിന്നിട്ടും ഡാനില്‍ മെദ്വദേവിനെ തകര്‍ത്ത് നദാല്‍ കരിയറിലെ 21-ാം ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയിരുന്നു.
35 വയസ്സുകാരനായ നദാല്‍ ഇപ്പോഴും കാല്പാദത്തിലേറ്റ പരിക്ക് പൂര്‍ണമായും ഭേദമാകാതെയാണ് കളിക്കുന്നത്. ഈ പരിക്കും ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ താരത്തെ പ്രേരിപ്പിച്ചു.
Content Highlights: Rafael Nadal withdraws from ATP Miami Masters