പരിക്കില്‍ നിന്ന് മോചിതനായി റാഫേല്‍ നദാല്‍, എ.ടി.പി 250 ടൂര്‍ണമെന്റില്‍ മത്സരിക്കും

Photo: AFP
Photo: AFP

മെല്‍ബണ്‍: സ്‌പെയിനിന്റെ ഇതിഹാസ ടെന്നീസ് താരം റാഫേല്‍ നദാല്‍ മത്സരരംഗത്തേക്ക് തിരിച്ചുവരുന്നു. പരിക്കുമൂലം കുറച്ചുകാലമായി കളിക്കളത്തില്‍ നിന്ന് വിട്ടുനിന്നിരുന്ന നദാല്‍ എ.ടി.പി 250 ടൂര്‍ണമെന്റിലൂടെ തിരിച്ചെത്തും.

ജനുവരി നാലിനാണ് ടൂര്‍ണമെന്റ് ആരംഭിക്കുക. 2021 ഓഗസ്റ്റിലാണ് നദാലിന് പരിക്കേറ്റത്. കാല്‍പ്പാദത്തിന് പരിക്കേറ്റ താരത്തിന് പിന്നീട് ഒരു ടൂര്‍ണമെന്റില്‍പോലും പങ്കെടുക്കാനായില്ല. 

20 തവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടി ലോകറെക്കോഡിനൊപ്പം നില്‍ക്കുന്ന നദാല്‍ നിലവില്‍ ലോകറാങ്കിങ്ങില്‍ ആറാമതാണ്. എ.ടി.പി 250 ടൂര്‍ണമെന്റില്‍ നദാലിന് നേരിടേണ്ടിവരുക മികച്ച എതിരാളികളെയാണ്. കെയ് നിഷികോരി, കെവിന്‍ ആന്‍ഡേഴ്‌സണ്‍, ഗ്രിഗോര്‍ ദിമിത്രോവ് തുടങ്ങിയ വമ്പന്മാരെല്ലാം മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. 

Content Highlights: Rafael Nadal set for return from foot injury at Melbourne ATP event

Content Highlights: