സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ പ്രവേശിച്ച് പി.വി സിന്ധു

Photo: twitter.com
Photo: twitter.com

ബാസല്‍: ഇന്ത്യന്‍ താരം പി.വി.സിന്ധു സ്വിസ് ഓപ്പണ്‍ വനിതാ വിഭാഗം ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിച്ചു. സെമി ഫൈനലില്‍ ഡെന്മാര്‍ക്കിന്റെ മിയ ബ്ലിച്ച്‌ഫെല്‍ഡിനെ കീഴടക്കിയാണ് സിന്ധു ഫൈനലിലെത്തിയത്. 

നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. സ്‌കോര്‍: 22-20, 21-10. തായ്‌ലന്‍ഡ് ഓപ്പണില്‍ സിന്ധുവിനെ മിയ കീഴടക്കിയിരുന്നു. ഈ തോല്‍വിക്കുള്ള മധുരപ്രതികാരമായിരുന്നു സിന്ധുവിന്റേത്.

ലോക ഏഴാം നമ്പര്‍ താരമായ സിന്ധു ഫൈനലില്‍ ഒളിമ്പിക് ചാമ്പ്യന്‍ കരോളിന മാരിനേയോ തായ്‌ലന്‍ഡിന്റെ പോണ്‍പാവി ചോച്ചുവോങ്ങിനേയോ നേരിടും. 

Content Highlights: PV Sindhu sails into Swiss Open final

Content Highlights: