അനായാസം സിന്ധു; ജപ്പാൻ താരത്തെ കീഴടക്കി ക്വാർട്ടറിൽ

#സ്പോർട്സ് ഡെസ്ക്
പി.വി. സിന്ധു | X.com/SportsArena1234
പി.വി. സിന്ധു | X.com/SportsArena1234

നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി.വി. സിന്ധു ക്വാർട്ടറിൽ. ജപ്പാൻ താരം ടൊമോക്ക മിയാസാക്കിയെ പരാജയപ്പെടുത്തിയാണ് സിന്ധു ക്വാർട്ടർ ടിക്കറ്റെടുത്തത്. നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യൻ താരത്തിന്റെ ജയം. സ്‌കോർ - 21-9, 21-13

ജപ്പാൻ താരത്തിനെതിരേ ആദ്യ ഗെയിമിൽ തന്നെ മികവോടെയാണ് സിന്ധു കളിച്ചത്. കാര്യമായ വെല്ലുവിളി ഉയർത്താൻ മിയാസാക്കിക്ക് സാധിച്ചതേയില്ല. അതോടെ അനായാസം ആദ്യ ഗെയിം ഇന്ത്യൻ താരം സ്വന്തമാക്കി. 21-9 എന്ന സ്‌കോറിനാണ് ആദ്യ ഗെയിം സിന്ധു നേടിയത്. രണ്ടാം ഗെയിമിലും സമാനമായിരുന്നു സ്ഥിതി. സിന്ധുവിന് മുന്നിൽ ജപ്പാൻ താരം നിഷ്പ്രഭമായി. 21-13 ന് ഗെയിമും മത്സരവും സിന്ധു സ്വന്തമാക്കി. അതോടെ താരം ക്വാർട്ടറിലേക്ക് മുന്നേറി.

നേരത്തേ സിന്ധു ഉൾപ്പെട്ട ഇന്ത്യൻ വനിതാ ടീം ക്വാർട്ടറിൽ പുറത്തായിരുന്നു. ജപ്പാനോടാണ് ഇന്ത്യ തോറ്റത്. പി.വി. സിന്ധു, അകാനെ യമാഗുച്ചിയോട് തോറ്റിരുന്നു. മലയാളി താരം ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം മാത്രമാണ് ജപ്പാനെതിരേ ജയിച്ചത്. യുകി ഫുകുഷിമ-മായു മാറ്റ്‌സുമോട്ടോ സഖ്യത്തെയാണ് തോൽപ്പിച്ചത്. ഉന്നതി ഹൂഡ, തൊമോക മിയാസാക്കിയോട് തോറ്റപ്പോൾ തൻവി ശർമയെ നൊസോമി ഒക്കുഹാര കീഴടക്കി.

Content Highlights: PV Sindhu defeated Japan's Tomoka Miyazaki in straight sets