ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: നദാലിനും ബാര്‍ട്ടിയ്ക്കും ഒസാക്കയ്ക്കും വിജയം

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കരുത്തര്‍ക്ക് വിജയത്തുടക്കം. റാഫേല്‍ നദാലും ആഷ്‌ലി ബാര്‍ട്ടിയും നവോമി ഒസാക്കയും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.
പുരുഷ വിഭാഗം സിംഗിള്‍സില്‍ ആദ്യ റൗണ്ടില്‍ അമേരിക്കയുടെ മാര്‍ക്കോസ് ജിറോണിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് നദാല്‍ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്. സ്‌കോര്‍: 6-1, 6-4, 6-2. രണ്ടാം റൗണ്ടില്‍ ഓസ്‌ട്രേലിയയുടെ തനാസി കൊക്കിനാക്കിസോ ജര്‍മനിയുടെ യാന്നിക്ക് ഹാന്‍ഫ്മാനോ ആയിരിക്കും നദാലിന്റെ എതിരാളി. നൊവാജ് ജോക്കോവിച്ച് കളിക്കാത്തതിനാല്‍ കിരീടസാധ്യത ഏറെയുള്ള താരമാണ് ലോക ആറാം നമ്പറായ നദാല്‍. നദാലിന്റെ ഓസ്‌ട്രേലിയന്‍ ഓപ്പണിലെ 70-ാം വിജയം കൂടിയാണിത്.
വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരമായ ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടി യുക്രൈനിന്റെ ലെസിയ സുറെങ്കോയെ തകര്‍ത്തു. ആദ്യ റൗണ്ടില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ബാര്‍ട്ടിയുടെ വിജയം. സ്‌കോര്‍ 6-0, 6-1.
ജാപ്പനീസ് താരമായ നവോമി ഒസാക്ക നേരിട്ടുള്ള സെറ്റുകള്‍ക്ക് കൊളംബിയയുടെ കമീല ഒസോറിയോയെ കീഴടക്കി. സ്‌കോര്‍ 6-3, 6-3. നിലവിലെ വനിതാ സിംഗിള്‍സ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്‍ കൂടിയാണ് ഒസാക്ക.
Content Highlights: Nadal, Barty and Osaka enters into the second round of Australian open
Content Highlights: