ഇന്ത്യയുടെ സാത്വിക്-അശ്വിനി സഖ്യം തായ്‌ലന്‍ഡ് ഓപ്പണ്‍ സെമിയില്‍ നിന്നും പുറത്ത്

ബാങ്കോക്ക്: തായ്‌ലന്‍ഡ് ഓപ്പണ്‍ സൂപ്പര്‍ സീരിസ് മിക്‌സഡ് ഡബിള്‍സില്‍ അട്ടിമറികളുമായി മുന്നേറിയ ഇന്ത്യയുടെ സാത്വിക സായ് രാജ്-അശ്വിനി പൊന്നപ്പ സഖ്യം സെമി ഫൈനലില്‍ പുറത്തായി.
തായ്‌ലന്‍ഡിന്റെ ദേച്ചാപോല്‍-സപ്സ്രീ സഖ്യത്തോട് തോറ്റാണ് ഇന്ത്യന്‍ സഖ്യം പുറത്തായത്. മൂന്നുസെറ്റ് നീണ്ട തകര്‍പ്പന്‍ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ സഖ്യം തോല്‍വി വഴങ്ങിയത്. സ്‌കോര്‍: 22-20, 18-21, 21-12.
ആദ്യ സെറ്റ് നഷ്ടപ്പെട്ടിട്ടും രണ്ടാം സെറ്റില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനം കാഴ്ചവെച്ച് മത്സരത്തിലേക്ക് തിരിച്ചുവന്നു. പക്ഷേ മൂന്നാം സെറ്റില്‍ ആ മികവ് പുലര്‍ത്താന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചില്ല.
Content Highlights: Mixed doubles pair of Satwiksairaj Rankireddy, Ashwini Ponnappa lose in semi-final
Content Highlights: