വമ്പന്‍ അട്ടിമറി! കിരണിന് പിന്നാലെ ലക്ഷ്യ സെന്നും തായ്‌ലന്‍ഡ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍

Photo: twitter.com/SportsIndia3
Photo: twitter.com/SportsIndia3

ബാങ്കോക്ക്: തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ പുരുഷതാരങ്ങള്‍ കുതിക്കുന്നു. മലയാളി താരം കിരണ്‍ ജോര്‍ജിന് പിന്നാലെ യുവതാരം ലക്ഷ്യ സെന്നും തായ്‌ലന്‍ഡ് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. പുരുഷ സിംഗിള്‍സില്‍ ടൂര്‍ണമെന്റിലെ നാലാം സീഡായ ലി ഷി ഫെങ്ങിനെ അട്ടിമറിച്ചാണ് സെന്‍ അവസാന എട്ടിലെത്തിയത്. 

നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സെന്‍ ഫെങ്ങിനെ വീഴ്ത്തിയത്. സ്‌കോര്‍: 21-17, 21-15. രണ്ട് ഗെയിമിലും സെന്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തി. ഈയിടെ അവസാനിച്ച ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ കിരീടം നേടിയ ഫെങ്ങിന് ആ മികവ് ഇന്ത്യന്‍ താരത്തിനെതിരേ പുറത്തെടുക്കാനായില്ല.

ക്വാര്‍ട്ടറില്‍ മലേഷ്യയുടെ ലിയോങ് ജുന്‍ ഹാവോയാണ് സെന്നിന്റെ എതിരാളി. ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും നേടിയ ലക്ഷ്യ സെന്‍ മികച്ച ഫോമിലാണ് കളിക്കുന്നത്. നിലവില്‍ ലോകറാങ്കിങ്ങില്‍ 23-ാം സ്ഥാനത്താണ് താരം. 
 

Content Highlights: lakshya sen enter into the quater finals of thailand open 2023