കിക്ക്‌ബോക്‌സിങ് പ്രോ ലീഗില്‍ ബെല്‍റ്റ് സ്വന്തമാക്കി സഞ്ജു

കിക്‌ബോക്‌സിങ് ഇന്ത്യന്‍ പ്രോ ലീഗില്‍ കേരളത്തില്‍ നിന്നുള്ള സഞ്ജു എംഎസ് -50kg വിമന്‍സ് ലോകിക്ക് വിഭാഗത്തില്‍ ചാമ്പ്യന്‍ റ്റൈറ്റില്‍ ബെല്‍റ്റ് സ്വന്തമാക്കി.
നവംബര്‍ 10 മുതല്‍ 4 വരെ കര്‍ണാടക കൂര്‍ഗില്‍ നടന്ന വാക്കോ നാഷണല്‍ പ്രോ കിക്‌ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ -50 kg വുമണ്‍സ് ലോകിക്ക് കാറ്റഗറിയില്‍ ഫൈനലില്‍ കേരള സ്റ്റേറ്റ് അമച്വര്‍ കിക്‌ബോക്‌സിങ് അസോസിയേഷനില്‍ നിന്നുള്ള സഞ്ജു എംഎസ് ഒഡിഷയുമായി മത്സരിച്ച് സ്വര്‍ണം കരസ്ഥമാക്കി. സഞ്ജുവിന്റെ കോച്ചും നാഷണല്‍ ചീഫ് റഫറിയുമായ വിവേക് എഎസ് ഈ മത്സരത്തില്‍ സെന്റര്‍ റഫറിയായിരുന്നു.
Content Highlights: kick boxing pro league sanjums