ബാഡ്മിന്റണിൽ നിരാശ; ഇന്ത്യയുടെ ലക്ഷ്യ സെൻ, സാത്വിക്-ചിരാഗ് സഖ്യം പുറത്ത്

ലക്ഷ്യ സെൻ | Photo: PTI
ലക്ഷ്യ സെൻ | Photo: PTI

ജക്കാർത്ത: ഇൻഡൊനീഷ്യ മാസ്റ്റേഴ്‌സ് സൂപ്പർ 500 ബാഡ്മിന്റൺ ടൂർണമെന്റിൽ നിന്ന് ഇന്ത്യയുടെ സായ് രാജ് രെങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യവും ലക്ഷ്യ സെന്നും പുറത്ത്. പുരുഷ ഡബിൾസിൽ നാലാം സീഡുകാരായ സാത്വിക് -ചിരാഗ് സഖ്യം തായ്​ലൻഡിന്റെ  കെദ്രൻ-ഡെച്ചപോൾ സഖ്യത്തോടാണ് പരാജയം ഏറ്റുവാങ്ങിയത്. സ്കോർ: (22-20, 23-21)

ജപ്പാന്റെ കെന്റ നിഷിമോട്ടോയോട് പരാജയപ്പെട്ടാണ് ലക്ഷ്യ പുറത്തായത്. സ്കോർ: (16-21, 21-12, 21-23). ലോക റാങ്കിങ്ങിൽ പത്താം സ്ഥാനത്തുള്ള താരമാണ് ലക്ഷ്യ സെൻ. 

നേരത്തെ, മിക്‌സഡ്‌ ഡബിൾസിൽ ധ്രുവ് കപില-തനിഷ ക്രാസ്‌റ്റോ സഖ്യവും രണ്ടാം റൗണ്ടിൽ തോൽവി ഏറ്റുവാങ്ങി. ലേഷ്യയുടെ പാങ് റോൺ ഹൂ-സു യിൻ ചെങ് സഖ്യത്തിനോടായിരുന്നു ഇവരുടെ തോൽവി. സ്കോർ: (21-18, 15-21, 19-21)

Content Highlights: India`s Sairaj, Chirag, Lakshya Out of Indonesia Masters