ലക്ഷ്യ സെന്‍ ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍

ന്യൂഡല്‍ഹി: ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കല മെഡല്‍ ജേതാവ് ലക്ഷ്യ സെന്‍ ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍.
ശനിയാഴ്ച നടന്ന സെമിയില്‍ മലേഷ്യയുടെ തേ യോങ്ങിനെ മൂന്ന് ഗെയിമുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തിയാണ് ലക്ഷ്യയുടെ ഫൈനല്‍ പ്രവേശനം.
ആദ്യം ഗെയിം 19-21 ന് നഷ്ടമായ ശേഷം തുടര്‍ന്നുള്ള ഗെയിമുകള്‍ 21-16, 21-12 എന്ന നിലയില്‍ സ്വന്തമാക്കിയായിരുന്നു ലക്ഷ്യയുടെ വിജയം.
ഞായറാഴ്ച സിംഗപ്പുരിന്റെ ലോക ചാമ്പ്യന്‍ ലോ കീന്‍ യു ആണ് ഫൈനലില്‍ ലക്ഷ്യയുടെ എതിരാളി.
Content Highlights: india Open 2022 Lakshya Sen beats Ng Tze Yong to enter final
Content Highlights: