കോമൺവെൽത്ത് ഗെയിംസ്; ഹർജീന്ദർ കൗറിന് വെള്ളി, ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ഏഴാം മെഡൽ

#ന്യൂസ് ഡെസ്ക്
ഹർജീന്ദർ കൗർ | Photo: Getty images
ഹർജീന്ദർ കൗർ | Photo: Getty images

ന്യൂഡൽഹി: 2026 കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 69 കിലോഗ്രാം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ഹർജീന്ദർ കൗർ വെള്ളി മെഡൽ നേടി. സ്നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലും ഗെയിംസ് റെക്കോർഡുകൾ തിരുത്തിക്കുറിച്ചാണ് 29-കാരിയായ ഹർജീന്ദർ വെള്ളി സ്വന്തമാക്കിയത്.

സ്നാച്ചിലും (101 കിലോ) ക്ലീൻ ആൻഡ് ജെർക്കിലും (126 കിലോ) ആയി ആകെ 227 കിലോഗ്രാം ഉയർത്തിയാണ് ഹർജീന്ദർ നേട്ടം കൈവരിച്ചത്. 240 കിലോഗ്രാം ഉയർത്തിയ കാനഡയുടെ ഷാർലറ്റ് സിമോണിയുവാണ് സ്വർണം നേടിയത്. 

ഹർജീന്ദറിൻ്റെ നേട്ടത്തോടെ ഈ വർഷത്തെ ഗെയിംസിൽ ഭാരോദ്വഹനത്തിൽ മാത്രം ഇന്ത്യയുടെ മെഡൽ എണ്ണം ഏഴായി.

Content Highlights: Harjinder Kaur won silver in the 69kg weightlifting category at the 2026 Commonwealth Games., She achieved a total lift of 227kg, setting new personal and event records., This victory marks India's 7th weightlifting medal in the 2026 Games., Canada's Charlotte Simoniu won gold with a record-breaking 240kg total lift.