5000 മീറ്ററിൽ വെങ്കലം; കോമൺവെൽത്ത് ഗെയിംസിൽ ചരിത്രമെഴുതി ഗുൽവീർ സിങ്

#ന്യൂസ് ഡെസ്ക്
ഗുൽവീർ സിങ് | Photo: Getty images
ഗുൽവീർ സിങ് | Photo: Getty images

ഗ്ലാസ്‌ഗോ: 2026-ലെ കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 5000 മീറ്റർ ഫൈനലിൽ വെങ്കല മെഡൽ നേടി ഇന്ത്യൻ താരം ഗുൽവീർ സിങ്. കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിൽ ഈ ഇനത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് ഗുൽവീർ.

ശനിയാഴ്ച നടന്ന വാശിയേറിയ ഫൈനലിൽ 13:24.95 സെക്കൻഡിൽ ഫിനിഷ് ചെയ്തുകൊണ്ടാണ് താരം നേട്ടം സ്വന്തമാക്കിയത്. കെനിയൻ താരം കോർണേലിയസ് കെംബോയിയെ 0.04 സെക്കൻഡ് വ്യത്യാസത്തിൽ മറികടന്നാണ് ഗുൽവീർ മൂന്നാം സ്ഥാനത്തെത്തിയത്. മത്സരത്തിൽ കെനിയയുടെ മാത്യു കിപ്‌സാങ് (13:23.61) സ്വർണവും ഓസ്‌ട്രേലിയയുടെ കൈ റോബിൻസൺ (13:24.70) വെള്ളിയും നേടി.

വെങ്കല മെഡൽ നേട്ടത്തോടെ ഒരു കോമൺവെൽത്ത് ഗെയിംസ് സീസണിൽ ഒന്നിലധികം മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ ട്രാക്ക് ആൻഡ് ഫീൽഡ് അത്‌ലറ്റായി ഗുൽവീർ സിങ് മാറി. ഇതേ ആഴ്ചയിൽ തന്നെ നടന്ന 10,000 മീറ്റർ ഓട്ടത്തിൽ 27:49.78 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഗുൽവീർ വെള്ളി മെഡൽ നേടിയിരുന്നു. 10,000 മീറ്ററിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം എന്ന ബഹുമതിയും ഈ നേട്ടത്തിലൂടെ ഗുൽവീർ സ്വന്തമാക്കിയിരുന്നു.

Content Highlights: Gulveer Singh won bronze in the 5000m final at the 2026 Commonwealth Games with a time of 13:24.95., He is the first Indian to win a 5000m medal in Commonwealth Games history., Achieved a historic double-medal feat after winning silver in the 10,000m earlier in the week., First Indian male athlete to win a medal in the 10,000m event.