സബാഷ് ദബാങ് ! പ്രൊ കബഡി ലീഗില്‍ ദബാങ് ഡല്‍ഹിക്ക് കിരീടം

പ്രോ കബഡി ലീഗില്‍ ചാമ്പ്യന്‍മാരായ ദബാങ് ഡല്‍ഹി
പ്രോ കബഡി ലീഗില്‍ ചാമ്പ്യന്‍മാരായ ദബാങ് ഡല്‍ഹി

ബെംഗളൂരു: ആവേശം അവസാനനിമിഷം വരെ നീണ്ട പോരാട്ടത്തില്‍ ഒരു പോയന്റിന് പട്ന പൈറേറ്റ്സിനെ പിന്തള്ളി ദബാങ് ഡല്‍ഹി പ്രൊ കബഡി ലീഗില്‍ ചാമ്പ്യന്‍മാരായി. 37-36 നാണ് ജയം. ലീഗില്‍ ആദ്യമായാണ് ഡല്‍ഹി കപ്പുയര്‍ത്തുന്നത്.

കളിയുടെ ഭൂരിഭാഗം സമയത്തും മുന്നിട്ടുനിന്ന പട്നയെ അവസാനഘട്ടത്തിലാണ് ഡല്‍ഹി പിന്തള്ളിയത്. ഡല്‍ഹിക്കായി ഓള്‍ റൗണ്ടര്‍ വിജയ് 14 പോയന്റ് നേടിയ ടോപ് സ്‌കോററായി. സൂപ്പര്‍ റെയ്ഡര്‍ നവീന്‍കുമാര്‍ 13 പോയന്റ് നേടി. പാട്ന നിരയില്‍ 10 പോയന്റുമായി സച്ചിന്‍ തിളങ്ങി. ഒമ്പത് പോയന്റ് നേടിയ ഗുമാന്‍സിങും തിളങ്ങി.

ലീഗ് റൗണ്ടില്‍ രണ്ട് തവണ പട്നയെ ദബാങ് തോല്‍പ്പിച്ചിരുന്നു. മത്സരത്തിന്റെ ആദ്യപകുതിയില്‍ പട്ന ആധിപത്യം പുലര്‍ത്തി. രണ്ട് തവണ അവര്‍ എതിര്‍താരങ്ങളെ മുഴുവന്‍ പുറത്താക്കുകയും ചെയ്തു. എന്നാല്‍ രണ്ടാം പകുതിയില്‍ ദബാങ് ശക്തമായി തിരിച്ചടിച്ചു.

Content Highlights: dabang delhi bagged the pro kabaddi league title