ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സ് കീരീടം നിക്ക് കിര്‍ഗിയോസിനും തന്‍സി കോക്കിനാക്കിസിനും

Photo: AP
Photo: AP

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സ് കിരീടം സ്വന്തമാക്കി നിക്ക് കിര്‍ഗിയോസ് - തന്‍സി കോക്കിനാക്കിസ് സഖ്യം. ശനിയാഴ്ച നടന്ന ഫൈനലില്‍ ഓസീസ് താരങ്ങള്‍ തന്നെയായ മാറ്റ് എബ്‌ഡെന്‍ - മാക്‌സ് പര്‍സെല്‍ സഖ്യത്തെയാണ് ഇരുവരും തോല്‍പ്പിച്ചത്. 

നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നിക്ക് കിര്‍ഗിയോസ് - തന്‍സി കോക്കിനാക്കിസ് സഖ്യത്തിന്റെ ജയം. സ്‌കോര്‍: 7-5, 6-4.

ഈ സഖ്യത്തിന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീട നേട്ടമാണിത്. മാത്രമല്ല വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴിയെത്തി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സ് കിരീടം നേടുന്ന ആദ്യ സഖ്യമെന്ന നേട്ടവും ഇരുവരും സ്വന്തമാക്കി. 

Content Highlights: Australian Open 2022 Nick Kyrgios and Thanasi Kokkinakis wins men s doubles title

Content Highlights: