ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയുടെ ഐശ്വരി പ്രതാപ് സിങ് തോമറിന് സ്വര്‍ണം

ഷാങ്‌വോണ്‍: ഐ.എസ്.എസ്.എഫ് ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയുടെ ഐശ്വരി പ്രതാപ് സിങ് തോമറിന് സ്വര്‍ണം. 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ വിഭാഗത്തിലാണ് ഇന്ത്യന്‍ താരം സ്വര്‍ണം നേടിയത്.
ഫൈനലില്‍ ഹംഗറിയുടെ സാലന്‍ പെക്ലാറിനെ തോല്‍പ്പിച്ചാണ് തോമര്‍ ഒന്നാമത്തെത്തിയത്. 16-12 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. യോഗ്യതാ റൗണ്ടില്‍ 593 പോയന്റുകള്‍ നേടി തോമര്‍ തന്നെയാണ് ഒന്നാം സ്ഥാനത്തെത്തിയത്. ആ മികവ് ഫൈനലിലും പുറത്തെടുക്കാന്‍ ഇന്ത്യന്‍ താരത്തിന് സാധിച്ചു.
ഹംഗറിയുടെ ഇസ്ത്വാന്‍ ഈ ഇനത്തില്‍ വെങ്കലം നേടി. ഇതേ ഇനത്തില്‍ മത്സരിച്ച ഇന്ത്യയുടെ ചെയിന്‍ സിങ് ഏഴാം സ്ഥാനം നേടി. ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ച താരമാണ് ഐശ്വരി പ്രതാപ് സിങ് തോമര്‍.
Content Highlights: shooting world cup 2022, issf shooting, aishwary pratap singh tomar, shooting, sports news