ഡേവിസ് കപ്പില്‍ ഇന്ത്യയ്ക്ക് കടുപ്പം, എതിരാളി ഡെന്മാര്‍ക്ക്

ഡേവിസ് കപ്പ്
ഡേവിസ് കപ്പ്

ന്യൂഡല്‍ഹി: ഡേവിസ് കപ്പ് ടെന്നീസില്‍ ഇന്ത്യയ്ക്ക് കടുത്ത മത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ റാങ്കിങ്ങില്‍ ഏറെ മുന്നിലുള്ള ഡെന്മാര്‍ക്കാണ് ഇന്ത്യയുടെ എതിരാളി. ഇന്ത്യയില്‍ വെച്ചാണ് മത്സരം നടക്കുന്നത്.

ഡല്‍ഹിയിലെ ജിംഖാന ക്ലബ്ബ് മത്സരത്തിന് വേദിയാകും. ഏകദേശം അഞ്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ന്യൂഡല്‍ഹി ജിംഖാന ക്ലബ് ഡേവിസ് കപ്പിന് വേദിയാകുന്നത്. മാര്‍ച്ച് നാല്, അഞ്ച് തീയതികളിലായി മത്സരം നടക്കും. 

ഇതിനുമുന്‍പ് 1984-ല്‍ ആണ് ഇന്ത്യയും ഡെന്മാര്‍ക്കും ഏറ്റുമുട്ടിയത്. അന്ന് 3-2 എന്ന സ്‌കോറിന് ഇന്ത്യ ഡെന്മാര്‍ക്കിനെ കീഴടക്കി. മൂന്ന് തവണ ഇന്ത്യ ഡേവിസ് കപ്പ് ഫൈനലിലെത്തിയിരുന്നു. 1966, 1974, 1987 വര്‍ഷങ്ങളിലാണ് ഇന്ത്യ ഫൈനലിലെത്തിയത്. പക്ഷേ ഈ മൂന്നുതവണയും ടീമിന് കിരീടം നേടാനായില്ല. 

പ്രജ്‌നേഷ് ഗുണേശ്വരന്‍, യൂകി ഭാംബ്രി, രോഹന്‍ ബൊപ്പണ്ണ, രാംകുമാര്‍ രാമനാഥന്‍, ദിവിജ് ശരണ്‍ എന്നീ താരങ്ങളാണ് ഡേവിസ് കപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി മത്സരിക്കുന്നത്. 

Content Highlights: davis cup, india in davis cup, india vs denmark, tennis, sports news, latest sports news