100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തലില്‍ ലോകറെക്കോഡ് തിരുത്തിയെഴുതി പത്തൊന്‍പതുകാരന്‍

Photo | twitter.com/XHSports
Photo | twitter.com/XHSports

ദോഹ: പുരുഷന്മാരുടെ 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തല്‍ മത്സരത്തില്‍ ലോക റെക്കോഡ് സ്ഥാപിച്ച്‌ ചൈനയുടെ പാന്‍ ചാന്‍ലി. ഖത്തറിലെ ദോഹയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലാണ് പത്തൊന്‍പതുകാരന്‍ പുതിയ വേഗം കുറിച്ചത്. 46.80 സെക്കന്‍ഡുകള്‍ക്കൊണ്ടാണ് നീറു മീറ്റര്‍ നീന്തിക്കടന്നത്. റൊമാനിയയുടെ ഡേവിഡ് പൊപോവിസിയുടെ പേരിലുള്ള 46.86 ആയിരുന്നു ഇതുവരെയുള്ള മികച്ച സമയം. 

ദോഹയില്‍ നടന്ന 4*100 മീറ്റര്‍ വിഭാഗം റിലേ മത്സരത്തിലായിരുന്നു പാന്‍ ചാന്‍ലിയുടെ മുന്നേറ്റം. ചാന്‍ലിയെക്കൂടാതെ വാങ് ഹോയു, ചാങ് ചാന്‍ഷു, ശി ഷിന്‍ജി എന്നിവരായിരുന്നു റിലേ മത്സരത്തിനുണ്ടായിരുന്നത്. ചാമ്പ്യന്‍ഷിപ്പില്‍ നാല്‍വര്‍ സംഘം സ്വര്‍ണമെഡല്‍ നേടി.  

'സമയം കണ്ടപ്പോള്‍ ഞാന്‍ ഞെട്ടി. റെക്കോഡ് തകര്‍ക്കുമെന്ന് കരുതിയിരുന്നില്ല. പാരിസ് ഒളിമ്പിക്‌സില്‍ ഈ സമയം തകര്‍ക്കാന്‍ ആഗ്രഹിച്ചിരുന്നു. ഇത് എനിക്കുള്ള ബഹുമതിയാണ്. ചെറിയവരും വലിയവരുമായ നീന്തലുകാര്‍ക്ക് ഇതൊരു പ്രചോദനമാണ്. ഇതിനെക്കാള്‍ മികച്ച സമയം കുറിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു'- പാന്‍ ചാന്‍ലി പറഞ്ഞു. 


 

Content Highlights: zhanle pan breaked 100m freestyle world record