സുശീല്‍ കുമാര്‍ പഞ്ചാബിലെന്ന് സൂചന, അന്വേഷണം ശക്തിപ്പെടുത്തി ഡല്‍ഹി പൊലീസ്

Photo: www.twitter.com
Photo: www.twitter.com

ന്യൂഡല്‍ഹി: ഗുസ്തി താരത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് തിരയുന്ന ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ പഞ്ചാബിലുണ്ടെന്ന് റിപ്പോര്‍ട്ട്. പഞ്ചാബിലെ ഭട്ടിൻഡയില്‍ താരം ഒളിവില്‍ കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി ഡല്‍ഹി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഈയിടെ സുശീല്‍ കുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളിയിരുന്നു. 

മുന്‍ ദേശീയ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് സുശീല്‍ ഒളിവില്‍ പോയിരിക്കുന്നത്. സാഗറിന്റെ കൊലപാതകത്തില്‍ സുശീല്‍ കുമാറിനും മറ്റ് ആറ് ഗുസ്തി താരങ്ങള്‍ക്കും പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സാഗറിനൊപ്പമുള്ള മറ്റ് രണ്ട് താരങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഛത്രസാല്‍ സ്റ്റേഡിയത്തില്‍ വെച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 

ഒളിവില്‍ കഴിയുന്ന സുശീലിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പൊലീസ് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. 

Content Highlights: Wrestler Sushil Kumar's last location traced to Punjab says Delhi Police

Content Highlights: