'ജീവിത നിലവാരം മികച്ചതാണ്'; ദുബായിൽ ആഡംബര വസതി സ്വന്തമാക്കി സൂര്യകുമാർ യാദവ്

ദുബായിൽ ആഡംബര വസതി സ്വന്തമാക്കി മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് സൂര്യകുമാർ ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. ഭാര്യ ദേവിഷ ഷെട്ടിയേയും ഈ വീഡിയോയിൽ കാണാം.
ദുബായിലെ ജീവിതനിലവാരം തികച്ചും വ്യത്യസ്തമാണെന്നും അതിനാലണ് അവിടെ ഒരു ഫ്ളാറ്റ് സ്വന്തമാക്കിയതെന്നും സൂര്യകുമാർ വീഡിയോയിൽ പറയുന്നു. 2014-ൽ ഐപിഎൽ കളിക്കാനാണ് ആദ്യമായി ദുബായിയിൽ വന്നത്. പിന്നീട് ഇന്ത്യൻ ടീമിനൊപ്പം 2020-ലും വന്നു. അന്ന് തന്നെ ദുബായ് ഒരുപാട് ഇഷ്ടപ്പെട്ടിരുന്നുവെന്നും അദ്ദേഹം വീഡിയോയിൽ കൂട്ടിച്ചേർക്കുന്നു.
‘ഇന്ത്യയിലും ഞാൻ ജീവിക്കുന്ന മുംബൈയിലും സുരക്ഷിതത്വമുണ്ട്. അതുപോലെ ദുബായിയിലെ സുരക്ഷയും വളരെ മികച്ചതാണ്. ഇവിടെയെത്തുമ്പോൾ റിലാക്സ്ഡ് ആയി തോന്നുന്നു. വലിയ സന്തോഷം തോന്നുന്നു.’-അദ്ദേഹം പറയുന്നു. ഷാരൂഖ്സ് റെസിഡൻസസ് എന്നാണ് ഈ പ്രോപ്പർട്ടിയുടെ പേര്. 'ഷാരൂഖ് സാറിന്റെ പേരിൽ ഇവിടെ ഒരു കെട്ടിടം നിർമ്മിക്കുന്നു എന്ന് കേട്ടപ്പോൾ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഇന്റീരിയർ വർക്കുകളും ഗുണനിലവാരവുമാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഏറ്റവും പ്രധാനം ഇതിലെ വെൽനസ് സെന്ററാണ്'- അദ്ദേഹം പറഞ്ഞു.
ഈ വർഷം ആദ്യം മുംബൈയിലെ ചെമ്പൂർ പ്രദേശത്ത് ദേവിഷ 7.18 കോടി രൂപയ്ക്ക് ഒരു അപാർട്ട്മെന്റ് വാങ്ങിയിരുന്നു. 140.86 ചതുരശ്ര മീറ്ററാണ് ഇതിന്റെ വിസ്തൃതി. ഈ കെട്ടിടത്തിൽ ദമ്പതികൾ വാങ്ങുന്ന മൂന്നാമത്തെ അപ്പാർട്ട്മെന്റാണിത്.
Content Highlights: Suryakumar Yadav purchased a luxury property named Shahrukhz Residences in Dubai., The property features advanced wellness facilities like hyperbaric treatment and cryotherapy., His wife Devisha also purchased an apartment in Mumbai's Chembur earlier this year., Suryakumar led India to victory in the 2026 T20 World Cup before being replaced by Shreyas Iyer.