വിക്കറ്റിലേക്ക്വന്ന പന്ത് തടയാന്‍ ശ്രമിച്ചു; പന്തിനൊപ്പം വിക്കറ്റും അടിച്ചുതെറിപ്പിച്ച് ലങ്കന്‍താരം

ഗാലെ: നന്നായി ബാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ റണ്ണൗട്ടാകുന്നത് എന്ത് കഷ്ടമാണെന്ന രാഹുല്‍ ദ്രാവിഡിന്റെ പരസ്യ ഡയലോഗ് നമുക്കെല്ലാവര്‍ക്കും സുരക്ഷിതമാണ്. എന്നാല്‍ നന്നായി ബാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തീര്‍ത്തും നിര്‍ഭാഗ്യകരമായ രീതിയില്‍ ഹിറ്റ് വിക്കറ്റായാലോ? ആ നിരാശ എത്രത്തോളം വലുതായിരിക്കും.
അത്തരമൊരു നിര്‍ഭാഗ്യകരമായ പുറത്താകലിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെങ്ങും വൈറലാണ്. ശ്രീലങ്കന്‍ താരം ധനഞ്ജയ ഡിസില്‍വയാണ് ആ ഹതഭാഗ്യന്.