ദേശീയ കായിക പുരസ്‌കാരങ്ങള്‍ക്കുള്ള അപേക്ഷ ക്ഷണിച്ച് കായിക മന്ത്രാലയം

Photo: twitter.com|IndiaSports
Photo: twitter.com|IndiaSports

ന്യൂഡല്‍ഹി: 2021-ലെ മികച്ച കായിക പ്രതിഭകള്‍ക്കുള്ള ദേശീയ കായിക പുരസ്‌കാരത്തിനായി കേന്ദ്ര കായിക മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. ദേശീയ അന്താരാഷ്ട്ര തലത്തില്‍ കഴിവ് തെളിയിച്ച കായിക താരങ്ങള്‍ക്കും പരിശീലകര്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കും കായിക സ്ഥാപനങ്ങള്‍ക്കും പുരസ്‌കാരത്തിനായി അപേക്ഷിക്കാം.

കോവിഡ് രാജ്യത്ത് രൂക്ഷമായ സാഹചര്യത്തില്‍ ഓണ്‍ലൈനായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഈ വര്‍ഷവും സെല്‍ഫ് നോമിനേഷന്‍ സൗകര്യം അപേക്ഷകര്‍ക്ക് ലഭിക്കും. 

ദേശീയ തലത്തില്‍ കഴിവ് തെളിയിച്ച കായിക പ്രതിഭകള്‍ക്കാണ് പുരസ്‌കാരം നല്‍കുക. കഴിഞ്ഞ വര്‍ഷം 74 പേര്‍ക്ക് പുരസ്‌കാരം ലഭിച്ചു. കഴിഞ്ഞ വര്‍ഷം മുതല്‍ സമ്മാനത്തുക വര്‍ധിപ്പിച്ചിരുന്നു.

രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാര ജേതാക്കള്‍ക്ക് 25 ലക്ഷം രൂപയും അര്‍ജുന അവാര്‍ഡ് ജേതാക്കള്‍ക്ക് 15 ലക്ഷം രൂപയും ലഭിക്കും. ദ്രോണാചാര്യ അവാര്‍ഡ് ലഭിക്കുന്ന പരിശീലകന് 15 ലക്ഷം രൂപയും ധ്യാന്‍ചന്ദ് പുരസ്‌കാര ജേതാക്കള്‍ക്ക് 10 ലക്ഷം രൂപയും സമ്മാനത്തുകയായി നല്‍കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് www.yas.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Content Highlights: Sports Ministry invites applications for National Sports Awards 2021

Content Highlights: