സ്പൈഡര്ക്യാം കളി തടസ്സപ്പെടുത്തി; രസകരമായി പ്രതികരിച്ച് കോലിയും യാദവും

മുംബൈ: മുംബൈ വാങ്കഡെ സ്റ്റേഡിയത്തില് നടക്കുന്ന ഇന്ത്യ-ന്യൂസീലാന്ഡ് ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസം സ്പൈഡര്ക്യാമിലെ തകരാര് കാരണം കളി താത്ക്കാലികമായി നിര്ത്തിവെക്കേണ്ടി വന്നു. ഫീല്ഡിന് കുറുകെ വയറുകളില് ചലിപ്പിക്കുന്ന സ്പൈഡര്ക്യാം വളരെ താഴ്ന്ന് പിച്ചിനടുത്തായി കുടുങ്ങിയ നിലയില് കാണപ്പെട്ടു.
ഈ തകരാര് പരിഹരിക്കാന് സമയമെടുക്കുമെന്നത് കണക്കിലെടുത്ത് അമ്പയര് നിശ്ചിത സമയത്തിന് മുമ്പ് തന്നെ ചായയ്ക്ക് പിരിയാന് തീരുമാനമെടുക്കുകയായിരുന്നു.