വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയില്‍ നിന്നും വില്യംസണും ബോള്‍ട്ടും പുറത്ത്

കെയ്ന്‍ വില്യംസണ്‍ | Photo: twitter.com
കെയ്ന്‍ വില്യംസണ്‍ | Photo: twitter.com

വെല്ലിങ്ടണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ന്യൂസീലന്‍ഡ് ടീമില്‍ നിന്നും നായകന്‍ കെയ്ന്‍ വില്യംസണും പ്രധാന ബൗളറായ ട്രെന്റ് ബോള്‍ട്ടും പുറത്തായി. ഈ മാസം പരമ്പര ആരംഭിക്കും.

ഇടുപ്പിനേറ്റ പരിക്കുമൂലമാണ് വില്യംസണ്‍ കളിക്കാത്തത്. പരിക്ക് ഗുരുതരമല്ലെങ്കിലും വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര മുന്നില്‍ കണ്ട് ടീം വില്യംസണിന് വിശ്രമം അനുവദിക്കുകയായിരുന്നു. 

ഐ.പി.എല്‍ ഫൈനലിന് ശേഷം നാട്ടില്‍തിരിച്ചെത്തിയ ബോള്‍ട്ട് ക്വാറന്റീനിലാണ്. താരത്തിന്റെ ക്വാറന്റീൻ ആദ്യ ട്വന്റി 20 മത്സരത്തിന്റെ തലേന്നാണ് കഴിയുക. ഇതുമൂലമാണ് ബോള്‍ട്ട് ടീമിന് പുറത്തായത്. ബോള്‍ട്ടിനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കോച്ച് ഗ്യാരി സ്‌റ്റെഡ് അറിയിച്ചു.

ഇരുവരും കളിക്കാത്ത സ്ഥിതിയ്ക്ക് യുവതാരങ്ങള്‍ക്ക് ന്യൂസീലന്‍ഡ് അവസരം നല്‍കും. പുതുമുഖ താരങ്ങളായ ബാറ്റ്‌സ്മാന്‍ ഡെവോണ്‍ കോണ്‍വെയും ഫാസ്റ്റ് ബൗളര്‍ കൈല്‍ ജാമിസണും ടീമില്‍ ഇടം നേടി. വില്യംസണിന്റെ അഭാവത്തില്‍ ഫാസ്റ്റ് ബൗളര്‍ ടിം സൗത്തിയായിരിക്കും ടീമിനെ നയിക്കുക. 

Content Highlights: NZ's Kane Williamson and Trent Boult to miss West Indies T20s

Content Highlights: