നീതുവിന് പിന്നാലെ നിഖാത് സരിനും ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍

ന്യൂഡല്‍ഹി: ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ വീണ്ടും മെഡലുറപ്പിച്ച് ഇന്ത്യ. നീതു ഘന്‍ഘാസിന് പിന്നാലെ ഇന്ത്യയുടെ നിഖാത് സരിന്‍ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു.
വനിതകളുടെ 50 കിലോ വിഭാഗത്തില്‍ നടന്ന സെമി ഫൈനലില്‍ കൊളംബിയയുടെ ഇന്‍ഗ്രിഡ് വലന്‍സിയയെ കീഴടക്കിയാണ് നിഖാത് ഫൈനലിലെത്തിയത്. എതിരാളിയ്ക്ക് ഒരു അവസരവും നല്‍കാതെ ഏകപക്ഷീയമായാണ് നിഖാതിന്റെ വിജയം. 5-0 എന്ന സ്‌കോറിനാണ് നിഖാത്, വലന്‍സിയയെ തകര്‍ത്തത്.
26 കാരിയായ നിഖാത് സരിന്‍ 2022 ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിലും 2022 കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയിരുന്നു.
Content Highlights: nikhat zareen enter into the finals of world boxing championship 2023