എന്‍.ബി.എ സീസണ് തുടക്കം; ആദ്യ ജയം ബ്രൂക്ലിന്‍ നെറ്റ്സിന്, ലേക്കേഴ്സിന് തോല്‍വി

ലോസ് ആഞ്ജലീസ് ലേക്കേഴ്സ് - ലോസ് ആഞ്ജലീസ് ക്ലിപ്പേഴ്‌സ് മത്സരത്തില്‍ നിന്ന് | Photo By Marcio Jose Sanchez| AP
ലോസ് ആഞ്ജലീസ് ലേക്കേഴ്സ് - ലോസ് ആഞ്ജലീസ് ക്ലിപ്പേഴ്‌സ് മത്സരത്തില്‍ നിന്ന് | Photo By Marcio Jose Sanchez| AP

വാഷിങ്ടണ്‍: എന്‍.ബി.എ. 2020-21 സീസണിന് ബുധനാഴ്ച തുടക്കമായി. ആദ്യ മത്സരത്തില്‍ ബ്രൂക്ലിന്‍ നെറ്റ്സ് 99-ന് എതിരേ 125 പോയന്റുകള്‍ക്ക് ഗോള്‍ഡന്‍ സ്റ്റേറ്റ് വാരിയേഴ്സിനെ തോല്‍പ്പിച്ചു.

രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ലോസ് ആഞ്ജലീസ് ലേക്കേഴ്സിനെ ലോസ് ആഞ്ജലീസ് ക്ലിപ്പേഴ്‌സ് പരാജയപ്പെടുത്തി. 109-ന് എതിരേ 116 പോയന്റുകള്‍ക്കായിരുന്നു ക്ലിപ്പേഴ്‌സിന്റെ ജയം.

ആദ്യ മത്സരത്തില്‍ 26 പോയന്റ് സ്വന്തമാക്കിയ കൈറി ഇര്‍വിങ്ങാണ് നെറ്റ്‌സിനായി തിളങ്ങിയത്. കെവിന്‍ ഡ്യൂറാന്‍ഡ് 22 പോയന്റും സ്വന്തമാക്കി. 

രണ്ടാം മത്സരത്തില്‍ ക്ലിപ്പേഴ്‌സിനായി 33 പോയന്റ് നേടിയ പോള്‍ ജോര്‍ജാണ് തിളങ്ങിയത്. ലിയൊനാര്‍ഡ് 26 പോയന്റ് സ്വന്തമാക്കി. 

രണ്ട് കോണ്‍ഫറന്‍സുകളിലായി 30 ടീമുകള്‍ മത്സരിക്കുന്ന റെഗുലര്‍ സീസണില്‍ ഓരോ ടീമും 72 മത്സരം വീതം കളിക്കും. സ്വന്തം കോണ്‍ഫറന്‍സിലെ ടീമുമായി മൂന്ന് മത്സരവും അടുത്ത കോണ്‍ഫറന്‍സിലെ ടീമുമായി രണ്ടുവീതം മത്സരവുമുണ്ട്. മുമ്പ് റെഗുലര്‍ സീസണില്‍ 82 മത്സരം വീതം കളിക്കുമായിരുന്നു. കോവിഡ് കാരണം മത്സരം കുറച്ചു. പ്ലേ ഓഫ് റൗണ്ട് മേയില്‍ തുടങ്ങും. മാര്‍ച്ച് അഞ്ച് മുതല്‍ പത്ത് വരെ ഓള്‍സ്റ്റാര്‍ മത്സരങ്ങള്‍ നടക്കും.

Content Highlights: NBA Lakers defeated by Clippers Brooklyn Nets beat Golden State Warriors

Content Highlights: