ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ കേരളത്തിന് സ്വര്‍ണം; നേട്ടം 28 വര്‍ഷത്തിന് ശേഷം

ഹല്‍ദ്വാനി: ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ കേരളത്തിന് സ്വര്‍ണം. ഫൈനലില്‍ ആതിഥേയരായ ഉത്തരാഖണ്ഡിനെ എതിരില്ലാത്ത ഒരുഗോളിനാണ് കേരളം തോല്‍പ്പിച്ചത്. ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ കേരളത്തിന്റെ മൂന്നാംസ്വര്‍ണമാണിത്.
1997-ലാണ് കേരളം അവസാനമായി ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ സ്വര്‍ണം നേടിയത്. 2022-ല്‍ വെള്ളിയും കഴിഞ്ഞതവണ വെങ്കലവും കേരളം നേടിയിരുന്നു.
Content Highlights: Kerala defeats Uttarakhand 1-0 to win gold at the National Games football.