തോറ്റെങ്കിലെന്താ ടൈസന്റെ പോക്കറ്റിലാകുന്നത് 168 കോടി രൂപ; ജേക്കിന് കിട്ടുക അതിലും കൂടുതല്‍

ടെക്സാസ്: 19 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ബോക്സിങ് റിങ്ങിലേക്കുള്ള മടങ്ങിവരവില്‍ തോല്‍വി പിണഞ്ഞെങ്കിലും മുന്‍ ലോക ഹെവിവെയ്റ്റ് ചാമ്പ്യന്‍ മൈക്ക് ടൈസണ്‍ പ്രതിഫലമായി ലഭിക്കുക കോടികള്‍. ടെക്സാസിലെ ആര്‍ലിങ്ടണിലെ എ.ടി ആന്‍ഡ് ടി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബോക്സിങ് താരമായി മാറിയ യൂട്യൂബര്‍ ജേക്ക് പോളിനോടായിരുന്നു ടൈസന്റെ തോല്‍വി.
ലോകം ഉറ്റുനോക്കിയ മത്സരത്തിനായി ഒഴുകിയത് കോടികളാണ്. 2020-നുശേഷം ആദ്യമായാണ് ടൈസണ്‍ ബോക്സിങ് റിങ്ങിലെത്തിയത്. 58-കാരനായ ടൈസണ്‍ മത്സരത്തില്‍നിന്ന് ഏതാണ്ട് 168 കോടി രൂപ ലഭിക്കും. ജേക്ക് പോളിന് 320 കോടി രൂപ വരുമാനമുണ്ടാകുമെന്നാണ് കണക്ക്. സ്റ്റേഡിയത്തിലെ വി.ഐ.പി. സീറ്റുകള്‍ക്ക് നാലുലക്ഷംമുതല്‍ 21 ലക്ഷംവരെയാണ് നിരക്ക്. ഒ.ടി.ടി. രംഗത്തെ വമ്പന്മാരായ നെറ്റ്ഫ്ലിക്സിന്റെ പിന്തുണയോടെയാണ് മത്സരം സംഘടിപ്പിച്ചത്. മത്സരം തത്സമയം സംപ്രേഷണം ചെയ്തതും അവര്‍ തന്നെ.
മുന്‍ ഹെവിവെയ്റ്റ് ചാമ്പ്യനായ ടൈസണ്‍ 2005-ല്‍ പ്രൊഫഷണല്‍ ബോക്സില്‍നിന്ന് വിരമിച്ചു. 2019-ല്‍ പ്രദര്‍ശനമത്സരത്തില്‍ ഇറങ്ങി. കരിയറില്‍ 50 മത്സരങ്ങളില്‍ ജയവും ആറു തോല്‍വിയുമുണ്ട്.
Content Highlights: Mike Tyson`s return to boxing after 19 years resulted in a loss but earned him millions