കായികമേള; മാതൃഭൂമിയുടെ പുരസ്‌കാരം ആദിത്യാ അജിക്കും ടി.എം. അതുലിനും

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ മികച്ച താരങ്ങള്‍ക്കുള്ള 'മാതൃഭൂമി'യുടെ സ്വര്‍ണമെഡല്‍ ആദിത്യ അജിക്കും ടി.എം.അതുലിനും. സീനിയര്‍ പെണ്‍കുട്ടികളുടെ 100, 200, 100 മീറ്റര്‍ ഹര്‍ഡില്‍സ്, 4x100 റിലേ എന്നീ നാലിനങ്ങളില്‍ സ്വര്‍ണം നേടിയാണ് മലപ്പുറം തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസിലെ ആദിത്യ അജി മിന്നുംതാരമായത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 100, 200 മീറ്റര്‍ ഓട്ടത്തില്‍ മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടിയതാണ് ആലപ്പുഴ ചാരമംഗലം ഗവ. ഡിവിഎച്ച്എസ്എസിലെ ടി.എം.അതുലിനെ മികച്ച താരമാക്കിയത്.
ഒളിമ്പ്യന്‍ കെ.എം ബീനാമോള്‍, ഇന്ത്യയുടെ മുന്‍ ഫുട്‌ബോള്‍ താരം വി.പി ഷാജി, കായികാധ്യാപകനും വേള്‍ഡ് അത്‌ലറ്റിക്‌സ് ടെക്‌നിക്കല്‍ ഒഫീഷ്യലുമായ ഡോ. റോയ് ജോണ്‍ വി. എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരജേതാക്കളെ തിരഞ്ഞെടുത്തത്. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി സ്വര്‍ണമെഡല്‍ സമ്മാനിച്ചു.
Content Highlights: Adithya Aji and TM Athul awarded Mathrubhumi`s gold medals for outstanding performance at the State School Athletic Meet. Learn more about their achievements