കൊല്ലം ജില്ലാ സെന്‍ട്രല്‍ സ്‌കൂള്‍ അത്ലറ്റിക് മീറ്റ് സമാപിച്ചു; തങ്കശ്ശേരി ഇന്‍ഫന്റ് ജീസസ് ഒന്നാമത്

കൊല്ലം: കൊല്ലം ജില്ലാ സെന്‍ട്രല്‍ സ്‌കൂള്‍ അത്ലറ്റിക് മീറ്റ് സമാപിച്ചു. തങ്കശ്ശേരി ഇന്‍ഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്ററി സകൂളിനാണ് ഒന്നാം സ്ഥാനം. 13 സ്വര്‍ണവുമായാണ് ഇന്‍ഫന്റ് ജീസസ് ഒന്നാമത് ഫിനിഷ് ചെയ്തത്.
കൊല്ലം ജില്ലാ സെന്‍ട്രല്‍ സ്‌കൂള്‍ അത്ലറ്റിക് മീറ്റില്‍ ചെങ്ങമനാട് ബി.ആര്‍.എം. സെന്‍ട്രല്‍ സ്‌കൂളിനാണ് രണ്ടാം സ്ഥാനം. 140 പോയിന്റോടെയാണ് സ്‌കൂള്‍ രണ്ടാം സ്ഥാനത്തെത്തിയത്. 10 സ്വര്‍ണവും എട്ട് വെള്ളിയും മൂന്ന് വെങ്കലവും സ്‌കൂളിള്‍ കരസ്ഥമാക്കി. 21 മെഡലുകളോടെയാണ് ചെങ്ങമനാട് ബി.ആര്‍.എം 140 പോയിന്റ് സ്വന്തമാക്കിയത്. സെന്റ് ജോണ്‍സ് കൊല്ലം മൂന്നാം സ്ഥാനം കരസ്ഥമാക്കി.
Content Highlights: Kollam District Central School Athletic Meet concludes! Thangassery Infant Jesus Anglo Indian Higher Secondary School takes the top spot with 13 gold medals. See full results!