ദേശീയ ഗെയിംസ്; കേരളത്തിന് മൂന്നാം സ്വര്‍ണം

വുഷുവില്‍ സ്വര്‍ണം നേടിയ കെ.മുഹമ്മദ് ജാസില്‍ | Photo: special arrangement
വുഷുവില്‍ സ്വര്‍ണം നേടിയ കെ.മുഹമ്മദ് ജാസില്‍ | Photo: special arrangement

ഹല്‍ദ്വാനി: ഉത്തരാഖണ്ഡ് ദേശീയ ഗെയിംസില്‍ കേരളത്തിന് മൂന്നാം സ്വര്‍ണം. വുഷുവില്‍ കെ.മുഹമ്മദ് ജാസിലാണ് തൗലു  നാന്‍ഗുണ്‍ വിഭാഗത്തില്‍ കേരളത്തിനായി സ്വര്‍ണം നേടിയത്. 

ദേശീയ ഗെയിംസില്‍ വുഷുവില്‍ ആദ്യമായാണ് കേരളം സ്വര്‍ണം നേടുന്നത്. കഴിഞ്ഞ ദേശീയ ഗെയിംസില്‍ കേരളത്തിന് വുഷുവില്‍ രണ്ട് വെങ്കലമുണ്ടായിരുന്നു.

ഇതോടെ മൂന്നു സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമായി ഈ ദേശീയ ഗെയിംസിലെ കേരളത്തിന്റെ ആകെ മെഡല്‍ നേട്ടം ഏഴായി.

Content Highlights: Kerala wins its third gold medal at the National Games in Uttarakhand, with K. Muhammed Jasil