'ബോള്‍ട്ടിനെ വെട്ടിച്ച കാളയോട്ടക്കരാനെ' തേടി സര്‍ക്കാര്‍; സായ് ട്രയല്‍സില്‍ പങ്കെടുക്കും

ബെംഗളൂരു: കാളയോട്ട മത്സരത്തില്‍ ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ വേഗത്തില്‍ 100 മീറ്റര്‍ പിന്നിട്ട ശ്രീനിവാസ ഗൗഡ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) ട്രയല്‍സില്‍ പങ്കെടുക്കും. സായിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ശ്രീനിവാസയുമായി ബന്ധപ്പെട്ടെന്നും തിങ്കളാഴ്ച്ച ട്രയല്‍സ് നടക്കുമെന്നും കേന്ദ്ര കായികമന്ത്രി കിരണ്‍ റിജ്ജു ട്വീറ്റ് ചെയ്തു.
സായിയിലെ പരിശീലകരാകും ശ്രീനിവാസയുടെ ക്ഷമത പരിശോധിക്കുക. നേരത്തെ ശ്രീനിവാസയെ സായിയിലേക്ക് ക്ഷണിച്ച് കിരണ്‍ റിജ്ജു ട്വീറ്റ് ചെയ്തിരുന്നു. ഒളിമ്പിക്‌സില്‍ മത്സരിക്കാനുള്ള മികവുണ്ടെങ്കില്‍ അത് പാഴായി പോകാന്‍ അനുവദിക്കില്ലെന്നും മന്ത്രി ട്വീറ്റില്‍ പറഞ്ഞിരുന്നു. ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് ശ്രദ്ധയില്‍പെട്ടതോടെയാണ് കിരണ്‍ റിജ്ജു പ്രതികരണവുമായെത്തിയത്.
ദക്ഷിണ കന്നഡയിലെ ഉഡുപ്പിയില്‍ നടന്ന കാളപ്പൂട്ട് മത്സരത്തിനിടെയായിരുന്നു മൂഡബദ്രിയില്‍ നിന്നുള്ള ശ്രീനിവാസ ഗൗഡയുടെ റെക്കോഡ് പ്രകടനം.കാളകളുമായി 142.5 മീറ്റര്‍ ഓടാന്‍ ശ്രീനിവാസ ഗൗഡ എടുത്ത സമയം 13.62 സെക്കന്റാണ്. അതില്‍ 100 മീറ്റര്‍ പിന്നിട്ടത് വെറും 9.55 സെക്കന്റിലാണെന്നും സംഘാടകര്‍ അവകാശപ്പെടുന്നു. ജമൈക്കയുടെ ലോകറെക്കോഡുകാരന്‍ ഉസൈന്‍ ബോള്‍ട്ട് 100 മീറ്റര്‍ പിന്നിടാന്‍ എടുത്ത സമയം 9.58 സെക്കന്റാണ്.
കാളപ്പൂട്ട് മത്സരത്തിലെ 30 വര്‍ഷം പഴക്കമുള്ള റെക്കോഡും ഇരുപത്തിയെട്ടുകാരനായ ശ്രീനിവാസ ഗൗഡ മറികടന്നു. 12 കാളപ്പൂട്ട് മത്സരങ്ങളില്‍ നിന്നായി ശ്രീനിവാസ ഗൗഡ 29 മെഡലുകളാണ് ഇതുവരെ നേടിയത്.
Content Highlights: Kambala jockey Srinivasa Gowda to attend trials at SAI on Monday
Content Highlights: