ആഘോഷത്തിനും അലര്‍ച്ചയ്ക്കും ഐ.സി.സി കടിഞ്ഞാണിട്ടു; റബാഡ മാപ്പുചോദിച്ചു

പോര്‍ട്ട് എലിസബത്ത്: വിക്കറ്റ് ആഘോഷം അതിരുവിട്ടതിന് ഒരു ടെസ്റ്റില്‍നിന്ന് വിലക്കുലഭിച്ച ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ കാഗിസോ റബാഡ സ്വന്തം ടീമിനോട് മാപ്പുചോദിച്ചു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനിടെ ഇംഗ്ലീഷ് താരം ജോ റൂട്ടിന്റെ വിക്കറ്റെടുത്ത റബാഡയുടെ വിക്കറ്റാഘോഷം അതിരുകടന്നതാണ് വിലക്കിനു കാരണം.
വെള്ളിയാഴ്ച തുടങ്ങുന്ന നാലാം ടെസ്റ്റില്‍ റബാഡയ്ക്ക് കളിക്കാനാവില്ല. 1-2ന് പിന്നില്‍നില്‍ക്കുന്ന ദക്ഷിണാഫ്രിക്കയ്ക്ക് പ്രധാന ബൗളറുടെ അഭാവം തിരിച്ചടിയാണ്. തന്റെ വിലക്ക്, പരമ്പരയില്‍ തിരിച്ചെത്താനുള്ള ടീമിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് മനസിലാക്കിയാണ് താരം മാപ്പുചോദിച്ചത്.