ഇന്ത്യ - ഓസ്ട്രേലിയ ഏകദിന പരമ്പര 11 ഭാഷകളില്‍ സൗജന്യമായി സംപ്രേക്ഷണം ചെയ്യാന്‍ ജിയോ സിനിമ

കൊച്ചി: സെപ്റ്റംബര്‍ 22-ന് ആരംഭിക്കുന്ന ഇന്ത്യ - ഓസ്ട്രേലിയ ഏകദിന പരമ്പര 11 ഭാഷകളിലായി സൗജന്യമായി സംപ്രേക്ഷണം ചെയ്യാന്‍ ജിയോ സിനിമ. വയാകോം 18 മീഡിയ കമ്പനി ബിസിസിഐ ഇന്റര്‍നാഷണല്‍, ഡൊമസ്റ്റിക് മത്സരങ്ങള്‍ക്കുള്ള എക്സ്‌ക്ലൂസീവ് മീഡിയ അവകാശങ്ങള്‍ നേടിയ ശേഷമുള്ള ആദ്യ പരമ്പരയാണിത്. വയാകോം 18ന്റെ കീഴിലുള്ളതാണ് ജിയോ സിനിമ.
മൂന്ന് മത്സരങ്ങളടങ്ങിയതാണ് ഇന്ത്യ - ഓസ്ട്രേലിയ ഏകദിന പരമ്പര. സെപ്റ്റംബര്‍ 22, 24, 27 തീയതികളിലാണ് മത്സരങ്ങള്‍. കളേഴ്സ് തമിഴ് (തമിഴ്), കളേഴ്സ് ബംഗ്ലാ സിനിമ (ബംഗാളി), കളേഴ്സ് കന്നഡ സിനിമ (കന്നഡ), കളേഴ്സ് സിനിപ്ലക്സ് സൂപ്പര്‍ഹിറ്റുകള്‍ (ഹിന്ദി), സ്പോര്‍ട്സ് 18 1 എസ്ഡി, സ്‌പോര്‍ട്സ് 18 1 എച്ച്ഡി എന്നിവയില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.
Content Highlights: JioCinema to stream Ind-Aus three-ODI series for free across 11 languages