ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു; ലോക രണ്ടാംനമ്പര്‍ ടെന്നീസ് താരത്തിന് ഒരുമാസത്തെ വിലക്ക്

പാരീസ്: ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പോളണ്ടിന്റെ വനിതാ ടെന്നീസ് താരം ഇഗ സ്വിയാടെക്കിന് ഒരുമാസം വിലക്ക്. നിരോധിത മരുന്ന് ഉപയോഗിച്ചതായി പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിലക്ക്.
ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് നല്‍കുന്ന ട്രിമെറ്റാഡിസിന്‍ എന്ന മരുന്ന് സ്വിയാടെക് ഉപയോഗിച്ചുവെന്നാണ് കണ്ടെത്തല്‍. ഇക്കാര്യം താരം സമ്മതിച്ചു. ഉറക്കസംബന്ധമായ പ്രശ്‌നങ്ങള്‍ മാറ്റാന്‍ ഉപയോഗിച്ച മരുന്നാണ് വിനയായതെന്ന് താരം സമ്മതിച്ചു.
അഞ്ചുവട്ടം ഗ്രാന്‍സ്ലാം നേടിയിട്ടുള്ള ലോക രണ്ടാം നമ്പര്‍ താരമായ സ്വിയാടെക്കിനെ കഴിഞ്ഞ സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ നാലുവരെ താത്കാലിക വിലക്ക് ലഭിച്ചിരുന്നു. ഈ കാലയളവുകൂടി പരിഗണിച്ചാകും വിലക്കുണ്ടാകുക. അന്താരാഷ്ട്ര ടെന്നീസ് ഇന്റഗ്രിറ്റി ഏജന്‍സിയാണ് വിലക്ക് പ്രഖ്യാപിച്ചത്.
Content Highlights: World No. 2 Iga Swiatek banned for one month after failing a drug test