ഹെഡ്സ്റ്റാർട്ട് 2.0 ! 10 കിലോമീറ്റർ മാരത്തൺ സംഘടിപ്പിക്കുന്നു

#സ്പോർട്സ് ഡെസ്ക്
Representative Image| Photo: Canva.com
Representative Image| Photo: Canva.com

കൊച്ചി: തൃക്കാക്കര ഗവ. മോഡൽ എൻജിനീയറിങ് കോളേജും എക്സൽ എംഇസിയും 10 കിലോമീറ്റർ മാരത്തൺ സംഘടിപ്പിക്കുന്നു. Headstart 2.0 എന്ന പേരിലാണ് ഇത് സംഘടിപ്പിക്കുന്നത്. ആരോഗ്യവും കൂട്ടായ്മയും ഉൾക്കൊള്ളലും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, സമൂഹത്തിലെ ഓരോ വ്യക്തിക്കും മുന്നേറാനുള്ള അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്.

ഈ വർഷത്തെ Headstart 2.0 ന്റെ ഭാഗമായി, മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ ഓപ്പറേഷൻ തൂഫാൻ എന്ന സന്ദേശവും മുന്നോട്ടുവെക്കുന്നു. Mind Empowered NGO-യുടെ പിന്തുണയോടെ, ആരോഗ്യകരവും സുരക്ഷിതവും ശക്തവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള ബോധവത്കരണത്തിനും ഈ മാരത്തൺ പ്രാധാന്യം നൽകുന്നു. ₹10,000 രൂപയാണ് സമ്മാനത്തുക.

തീയതി: 11 ഒക്ടോബർ 2026

വേദി: ദർബാർ ഹാൾ

സമയം : രാവിലെ 6:00

രജിസ്ട്രേഷൻ ഫീസ് — Phase 1

MECians: ₹350/-

Public: ₹600/-

Public Group Registration

10 പേരുടെ ഗ്രൂപ്പിന്: 15% ഇളവ്

20 പേരുടെ ഗ്രൂപ്പിന്: 18% ഇളവ്

രജിസ്ട്രേഷൻ / പേയ്മെന്റ്: 7012846710

രജിസ്റ്റർ ചെയ്യാൻ:

https://headstart-2.0.excelmec.org

Content Highlights: 10km marathon event