മഹീകയ്ക്ക് 1.7 കോടിയുടെ കാർ സമ്മാനിച്ച് ഹാർദിക്; ചിത്രങ്ങൾ വൈറൽ

#ന്യൂസ് ഡെസ്ക്
പുതിയ കാറിനൊപ്പം ഹാർദിക് പാണ്ഡ്യയും മഹീക ശർമയും | ഫോട്ടോ - x.com/rushiii_12
പുതിയ കാറിനൊപ്പം ഹാർദിക് പാണ്ഡ്യയും മഹീക ശർമയും | ഫോട്ടോ - x.com/rushiii_12

മുംബൈ: കാമുകി മഹീക ശർമയ്ക്ക് 1.7 കോടി രൂപ വിലമതിക്കുന്ന ആഡംബരക്കാർ നൽകി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. ഇന്ത്യയിലെ ആദ്യത്തെ മെഴ്‌സിഡസ് ബെൻസ് വി-ക്ലാസ് കാറാണ് ഹാർദിക് മഹീകയ്ക്ക് സമ്മാനമായി നൽകിയത്. പുതിയ കാറിനൊപ്പം ഇരുവരും നിൽക്കുന്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.

ഏതാനും ആഴ്ചകൾക്ക് മുൻപ് 12 കോടി രൂപയുടെ ഫെരാരി കാർ ഹാർദിക് സ്വന്തമാക്കിയിരുന്നു. ഫെരാരിയുടെ 12 സിലിൻഡ്രി എന്ന മോഡലിൽ മുംബൈ നഗരത്തിലൂടെ ഹാർദിക് യാത്രചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ആരാധകർ പങ്കുവെച്ചിരുന്നു. ഗ്രൗണ്ട് ക്ലിയറൻസ് കുറവായ കാർ, ഒരു സ്പീഡ് ബ്രേക്കർ മറികടക്കാൻ ബുദ്ധിമുട്ടുന്നതും തുടർന്ന് പ്രത്യേക രീതിയിൽ ഹാർദിക് കാർ ഓടിക്കുന്നതുമായിരുന്നു ദൃശ്യങ്ങൾ.

ക്രിക്കറ്റ് മൈതാനത്തും ഹാർദിക്കിന് ഇത് വിജയങ്ങളുടെ കാലമാണ്. 13 വർഷമായി നിലനിന്നിരുന്ന ഐപിഎൽ ഓപ്പണിങ് മാച്ച് ശാപം അവസാനിപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസ് ഉജ്ജ്വല വിജയം നേടിയിരുന്നു. വാംഖഡെ സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനായിരുന്നു മുംബൈയുടെ ജയം. മുൻ നായകൻ രോഹിത് ശർമ്മയുടെയും (78) റയാൻ റിക്കൽട്ടണിന്റെയും (81) തകർപ്പൻ അർദ്ധ സെഞ്ച്വറികളാണ് മുംബൈയെ ലക്ഷ്യത്തിലെത്തിച്ചത്. കൊൽക്കത്ത ഉയർത്തിയ 221 റൺസ് എന്ന കൂറ്റൻ സ്‌കോർ 19.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടന്നു.

Content Highlights: Hardik Pandya Gifts Mahieka Luxury Car