രണ്ടിന്നിങ്സിലും പരാജയം; ഇനി പൃഥ്വി ഷാ പുറത്തിരുന്ന് കളി പഠിക്കട്ടേയെന്ന് ആരാധകര്‍

വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടിന്നിങ്സിലും ബാറ്റിങ്ങില്‍ പരാജയമായ ഇന്ത്യയുടെ ഓപ്പണര്‍ പൃഥ്വി ഷായ്ക്കെതിരേ ആരാധകരുടെ രോഷം. ആദ്യ ഇന്നിങ്സില്‍ 16 റണ്‍സിന് ടിം സൗത്തിയുടെ പന്തില്‍ ബൗള്‍ഡായ പൃഥ്വി ഷാ രണ്ടാമിന്നിങ്സില്‍ നേടിയത് 18 റണ്‍സ് മാത്രമാണ്. ട്രെന്റ് ബൗള്‍ട്ടിന്റെ പന്തില്‍ ടോം ലാഥം ക്യാച്ചെടുക്കുകയായിരുന്നു.
പൃഥ്വി ഷായ്ക്ക് പകരം ശുഭ്മാന്‍ ഗില്ലിനെ ടീമിലെടുക്കണമെന്നാണ് ആരാധകരുടെ ആവശ്യം. ന്യൂസീലന്‍ഡിനെതിരായ സന്നാഹ മത്സരത്തില്‍ ഗില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.