'മണിപ്പുരില്‍ നിന്നുള്ള വാര്‍ത്തകള്‍ ഭയപ്പെടുത്തുന്നു, സര്‍ക്കാരുകള്‍ക്ക് രാജ്യം നോക്കാന്‍ നേരമില്ല'

Photo: mathrubhumi
Photo: mathrubhumi

കോഴിക്കോട്: മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമായതോടെ സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ കടുത്ത വിമര്‍ശനവുമായി ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി.കെ വിനീത്. മണിപ്പുരില്‍ നിന്നുള്ള വാര്‍ത്തകള്‍ ഭയപ്പെടുത്തുന്നുവെന്നും ഇപ്പോള്‍ പ്രചരിക്കുന്ന യുവതികളുടെ ചിത്രങ്ങള്‍ മനുഷ്യ മനഃസാക്ഷിയെ തന്നെ മരവിപ്പിക്കുന്നതാണെന്നും വിനീത് ട്വിറ്ററില്‍ കുറിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് രാജ്യത്തിന്റെ കാര്യം നോക്കാന്‍ സമയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ ഇന്ത്യന്‍ ദേശീയ ടീമിലുള്ള മണിപ്പുര്‍ താരങ്ങളുടെ വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. അവരും കുടുംബവും സുഹൃത്തുക്കളുടെ വീടുകളില്‍ അഭയം തേടിയിരിക്കുകയാണ്. ഇത് സംഭവിച്ചിട്ട് ആഴ്ചകളായി. ഒരു മാധ്യമവും ഇതിനെ കുറിച്ച് മിണ്ടുന്നില്ലെന്നും വിനീത് കുറിച്ചു.

മണിപ്പൂരില്‍ സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഫുട്‌ബോള്‍ താരം റിനോ ആന്റോയും ട്വീറ്റ് ചെയ്തു. മണിപ്പുരിനൊപ്പം നില്‍ക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: ck vineeth and rino anto on manipur violence